ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍. ഇരുമോഡലുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തു.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമല്ല. ലോക്ക്ഡൗണിന് ശേഷം വാഹനം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

റിപ്പോര്‍ട്ട് അനുസരിച്ച് ഇരുമോഡലുകളിലും ബിഎസ് VI -ലേക്ക് നവീകരിച്ച HR12 DE 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

MOST READ: കൊവിഡ്-19; പൊലീസ് വാഹനങ്ങൾ സൗജന്യമായി സാനിറ്റൈസ് ചെയ്യാനൊരുങ്ങി എംജി

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ എത്തുന്ന് വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്‌സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: നിര്‍ത്തിവെച്ച പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

ബിഎസ് IV എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തിലും ടോര്‍ഖിലും മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ചെറിയ വ്യത്യാസം കാണാന്‍ സാധിക്കും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

പുതിയ പതിപ്പില്‍ മൈലേജ് ചെറിയ രീതിയില്‍ കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ഡാറ്റ്‌സന്‍ ഗോ മാനുവല്‍ പഴയ പതിപ്പില്‍ 20.7 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നിടത്ത് ഇനി മുതല്‍ 19.83 കിലോമീറ്റര്‍ മാത്രമാണ് ലഭിക്കുക.

MOST READ: കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

അതുപോലെ തന്നെ ഗോ സിവിടി പതിപ്പിന്റെ മൈലേജിലും ഇടിവ് ഉണ്ടായിട്ടുണ്ട്. 19.59 കിലോമീറ്റര്‍ ഇന്ധനക്ഷമത പഴയ പതിപ്പില്‍ ലഭ്യമായിരുന്നിടത്ത് ഇനി മുതല്‍ 19.02 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭ്യമാകുകയുള്ളു.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

ഡാറ്റ്‌സന്‍ ഗോ പ്ലസിലും ഇതേ വ്യത്യാസം കാണാം. ഗോ പ്ലസ് മാനുവല്‍ പതിപ്പില്‍ 19.72 കിലോമീറ്ററില്‍ നിന്നും 19.41 ആയി. ഗോ പ്ലസ് സിവിടി പതിപ്പില്‍ അത് 19.2 കിലോമീറ്ററില്‍ നിന്നും 18.57 കിലോമീറ്ററായി താഴ്ന്നു.

MOST READ: ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചതിന്റെ ഫലമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കമ്പനി അറിയിച്ചത്. ഹാച്ച്ബാക്ക് മോഡലില്‍ അഞ്ച് ശതമാനവും എംപിവി പതിപ്പില്‍ നാല് ശതമാനവുമാണ് കുറവ് ഉണ്ടായിരിക്കുന്നത്.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുക. അതേസമയം വാഹനത്തിന്റെ വിലയോ, മറ്റ് സവിശേഷതകളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, സൈഡ് ക്രാഷ്, കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

More from DriveSpark

Article Published On: Tuesday, May 5, 2020, 9:45 [IST]
English summary
BS6 Datsun GO and BS6 Datsun GO Plus Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X