കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

കഴിഞ്ഞ നാല് വർഷമായി മാരുതി സുസുക്കി പുതുതായി അവതരിപ്പിച്ച മോഡലുകളെല്ലാം മികച്ച വിജയമാണ് വിപണിയിൽ സ്വന്തമാക്കുന്നത്. അതിന്റെ പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഭാരം കുറഞ്ഞ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നിർമാണം.

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

അതിലെ പ്രധാന മോഡലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എർട്ടിഗയുടെ രണ്ടാംതലമുറ മോഡൽ. മാരുതി സുസുക്കി എം‌പിവിയുടെ പ്രീമിയം അപ്പീൽ ഉയർത്തി എർട്ടിഗയുടെ ഏറ്റവും വലിയ നവീകരണം ലഭിച്ച പതിപ്പ് 2018 അവസാനത്തോടെ വിപണിയിൽ എത്തിയതിൽ പിന്നെ കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

ഏഴ് സീറ്റർ ഹിയർ‌ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തിയതും. മാത്രമല്ല ഇത് വലിയ അനുപാതത്തിൽ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി ബാഹ്യവും ഇന്റീരിയർ നവീകരങ്ങളും അവതരിപ്പിച്ചു. മുൻഗാമി നേടിയിരുന്ന വിൽപ്പനയേക്കാൾ ഇരട്ടിയാണ് എം‌പി‌വി നിലവിൽ സ്വന്തമാക്കുന്നത്.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

ലോകത്തെ വാഹന വ്യവസായത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ 2019-ലെ വിൽപ്പന പ്രതിസന്ധി സമയത്ത് മാരുതിയെ പിടിച്ചുയർത്തിയത് എർട്ടിഗയുടെ വിൽപ്പനയാണ് എന്നത് യാഥാർത്ഥ്യം. ഇതിന്റെ ജനപ്രീതി മുതലെടുത്ത് സ്വകാര്യ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനായി മധ്യനിര ക്യാപ്റ്റൻ സീറ്റുള്ള XL6 ഉം മാരുതി അവതരിപ്പിച്ചു.

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

പരിമിതമായ വിൽപ്പനയാണ് നേടുന്നതെങ്കിലും XL6-ന്റെ പുതുക്കിയ പുറംമോടി ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി. നിലവിൽ സ്റ്റാൻഡേർഡ് എർട്ടിഗയിൽ 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ പെട്രോൾ / സി‌എൻ‌ജിയുമാണ് ലഭ്യമാവുക. 2020 ഏപ്രിൽ ഒന്നിനു നിലവിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ കാരണം തങ്ങളുടെ ഡീസൽ എഞ്ചിനുകളെല്ലാം നിർത്തലാക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

അതോടെ എർട്ടിഗയിലും വാഗ്‌ദാനം ചെയ്‌തിരുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും പിൻവാങ്ങി. എന്നാൽ വലിയ ശേഷിയുള്ള എഞ്ചിനുകൾ ബിഎസ്-VI ന് അനുസൃതമായി കമ്പനി നവീകരിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള സൂചനകൾ കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ DDiS 225 സ്മാർട്ട് ഹൈബ്രിഡ് യൂണിറ്റ് ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ച് ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തിയേക്കും. ഇതിന്റെ ഭാഗമായി ഓയിൽ ബർണർ എർട്ടിഗയുടെ പരീക്ഷണയോട്ടവും കമ്പനി അടുത്തിടെ നടത്തിയിരുന്നു. എങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും മാരുതി ഇതുവരെ നടത്തിയിട്ടില്ല.

MOST READ: ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

കൂടാതെ അടുത്തിടെ 1.6 ബാഡ്‌ജോടുകൂടിയ എസ്-ക്രോസിന്റെ പരീക്ഷണയോട്ടവും ഇന്ത്യൻ നിരത്തുകളിൽ കണ്ടെത്തിയിട്ടുണ്ട്. വലിയ വാഹനങ്ങളിലെ ഡീസൽ പതിപ്പുകളോടുള്ള ഉപഭോക്താക്കളുടെ പ്രിയം കണക്കിലെടുത്താൽ മാരുതിക്ക് ഓയിൽ ബർണർ മോഡലുകളെ തിരിച്ചുകൊണ്ടുവന്നേ മതിയാകൂ.

കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിവരികയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഡീസൽ മോഡലുകളോട് വിടപറഞ്ഞ പ്രഖ്യാപനം വാഹന പ്രേമികളെ നിരാശരാക്കിയെങ്കിലും മറ്റ എതിരാളി ബ്രാൻഡുകൾക്ക് ഇത് മുതലെടുക്കാനുള്ള തക്കമാണ്. ഹ്യുണ്ടായി ഉൾപ്പടെയുള്ള കമ്പനികൾ പുതിയ എംപിവി മോഡലുകളെ വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയുമാണ്. അതിൽ ഡീസൽ മോഡലുകളും ഇടംപിടിക്കുമെന്ന് സ്ഥിരീകരിക്കാനുമാവും.

Most Read Articles

Malayalam
English summary
BS6 Maruti Ertiga diesel is likely to launch this year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X