Just In
- 11 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 13 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 14 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 14 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies കോടിക്കണക്കിന് രൂപയുടെ ആസ്തി... ആഡംബര കാറുകള്‍ എന്നിട്ടും മക്കൾക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ച് നയൻതാര!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ടിഗുവാന് എതിരാളിയായി സോംഗ് പ്ലസ് എസ്യുവി അവതരിപ്പിച്ച് BYD
ചൈനീസ് വാഹന നിർമാതാക്കളായ BYD ഫോക്സ്വാഗണ് ടിഗുവാൻ പോലുള്ള മോഡലുകളുമായി മത്സരിക്കുന്നതിന് പുതിയ മിഡ് സൈസ് എസ്യുവി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു.
BYD സോംഗ് പ്ലസ് അകത്ത് ഒരു ആധുനിക ഡിസൈൻ അവതരിപ്പിക്കുകയും പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 4,705 mm നീളവും 1,890 mm വീതിയും 1,680 mm ഉയരവും അളക്കുന്ന BYD സോംഗ് പ്ലസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ എസ്യുവികളിൽ ഒന്നാണ്.
ഡ്രാഗൺ സോൾ ഡിസൈൻ ശൈലി മറ്റ് നിരവധി ബ്രാൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു, പക്ഷേ അവസാന ഫലം സുന്ദരവും ആനുപാതികവുമായ ഒരു ക്രോസ്ഓവറാണ്.
MOST READ: ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ
പുരാതന ചൈനീസ് കവച ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രമുഖ ഹെക്സഗണൽ ഗ്രില്ലാണ്. ഒരു വലിയ കോണ്ടൂർഡ് ബോണറ്റ്, മെലിഞ്ഞ എൽഇഡി ഹെഡ്ലാമ്പുകൾ, ഷാർപ്പ് ബമ്പർ എന്നിവ ഫ്രണ്ട് ഫാസിയയുടെ സവിശേഷതയാണ്.
കുത്തനെയുള്ള റാക്ക് ചെയ്ത A-പില്ലർ, സുഗമമായി ഒഴുകുന്ന റൂഫ്, ആക്സന്റേറ്റുവേഡ് ഹിപ്പ്ലൈൻ, ബൾജിംഗ് റിയർ ഹഞ്ചുകൾ, സ്റ്റൈലിഷ് അലോയി വീലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രൊഫൈൽ.
MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ
ഇടുങ്ങിയ എൽഇഡി ടൈൽലൈറ്റുകൾ, നേർത്ത ക്രോം സ്ട്രിപ്പ്, സിൽവർ ഡിഫ്യൂസർ, സ്യൂഡോ എയർ-ഇൻടേക്കുകൾ എന്നിവ ബാഹ്യ രൂപകൽപ്പനയെ പൂർത്തിയാക്കുന്നു.
ലോകത്തിലെ ആദ്യത്തെ വൻതോതിൽ നിർമ്മിച്ച ഗ്രേഡിയന്റ് ഇന്റീരിയർ എന്ന് നിർമ്മാതാവ് വിളിക്കുന്ന ഒരു ഫ്ലോട്ടിംഗ് ഡിസൈൻ ആശയം BYD സോംഗ് പ്ലസ് ഉൾക്കൊള്ളുന്നു. ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
MOST READ: ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി
ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പുറമേ, ഫ്രണ്ട് യാത്രക്കാർക്ക് ഒരു മികച്ച ഇന്ററാക്ഷൻ ഡിജിറ്റൽ സ്ക്രീനും ക്രോസ്ഓവറിൽ ഉണ്ട്.
28 ഡിഗ്രി ലീൻ ആംഗിൾ ഉപയോഗിച്ച് ബിസിനസ് ക്ലാസ് പോലുള്ള സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനാണ് പിൻ സീറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് BYD പറയുന്നു. 574 ലിറ്റർ ബൂട്ട് ശേഷിയുള്ള എസ്യുവിയുടെ പിൻ സീറ്റുകൾ മടക്കി 1,477 ലിറ്ററായി ഉയർത്താം.
MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി
ഓവർ-ദി-എയർ അപ്ഡേറ്റുകളുള്ള ഡിലിങ്ക് 3.0 ഇന്റലിജന്റ് നെറ്റ്വർക്ക് കണക്ഷൻ സിസ്റ്റം, സ്മാർട്ട്ഫോണുകൾക്കായുള്ള NFC കീ ഫംഗ്ഷൻ, ഇറുകിയ ഇടങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കാർ നീക്കാൻ ഡ്രൈവറെ പ്രാപ്തമാക്കുന്ന റിമോട്ട് കൺട്രോൾ ഫംഗ്ഷൻ എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, 360 ഡിഗ്രി പനോരമിക് ഇമേജിംഗ് സിസ്റ്റം, കാറിന്റെ അണ്ടർബോഡിയെ വ്യക്തമാക്കുന്ന ഒരു ഹോളോഗ്രാഫിക് ഇമേജിംഗ് സിസ്റ്റം തുടങ്ങിയ 20 ഫംഗ്ഷനുകൾ സമഗ്രമായ ഡിപൈലറ്റ് ADAS സ്യൂട്ടിൽ ഉൾപ്പെടുന്നു.
നിർമാതാക്കളുടെ പുതിയ തലമുറ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് BYD സോംഗ് പ്ലസിന്റെ ഹൃദയം. ഇത് 20 ശതമാനം കൂടുതൽ പവർ വാഗ്ദാനം ചെയ്യുന്നുവെന്നും 15 ശതമാനം കുറവ് ഇന്ധനം ഉപയോഗിക്കുമെന്നും അവകാശപ്പെടുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഇണചേർന്ന ഈ മോട്ടോർ 182 bhp കരുത്തും 288 Nm torque ഉം പുറപ്പെടുവിക്കുന്നു.
ചൈനയിൽ RMB 115,800, (ഏകദേശം 12.55 ലക്ഷം രൂപ) -നും RMB 143,800 നും (ഏകദേശം 15.59 ലക്ഷം രൂപ) ഇടയിലാണ് സോംഗ് പ്ലസിന്റെ വില. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ BYD താൽപ്പര്യപ്പെടുന്നു, പക്ഷേ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.