Just In
- 7 min ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
- 38 min ago
സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി
- 54 min ago
ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്
- 1 hr ago
bZ4X ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുമായി ടൊയോട്ട
Don't Miss
- Movies
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം
- News
'അല്പം മനുഷ്യത്വം കാണിക്കൂ', കൊവിഡ് കാലത്ത് തൃശൂർ പൂരം വേണ്ടെന്ന് പാർവ്വതി തിരുവോത്ത്
- Sports
IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന് വരും', സൂചന നല്കി ബ്രണ്ടന്‍ മക്കല്ലം
- Finance
കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടാറ്റ രംഗപ്രവേശനം ചെയ്യുന്നത്. ആള്‍ട്രോസ് എന്നൊരു മോഡലുമായിട്ടായിരുന്നു ടാറ്റയുടെ അവതരണം.

പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാല്‍കൂടി വാഹനത്തിന്റെ ടര്‍ബോ പതിപ്പിനെ കൂടി സമ്മാനിച്ച് ശ്രേണിയിലെ മത്സരം കൊഴുപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.

അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കാഴ്ചയിലോ ഡിസൈനിലോ മാറ്റം ഇല്ലെങ്കിലും എഞ്ചിനിലും പ്രകടനത്തിലും മാറ്റം ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
MOST READ: വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ

ഈ ആകാംഷയ്ക്കിടയിലാണ് ഇപ്പോള്‍ വാഹനത്തിന്റെ കരുത്ത് സംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ദേഖോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടര്‍ബോ പെട്രോള്‍ എഞ്ചിന് 110 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന.

അതേസമയം ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ലഭ്യമല്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
MOST READ: വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന് സമ്മാനിച്ച് കവസാക്കി

പെട്രോള്‍ എഞ്ചിന് 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എഎംടി ഗിയര്‍ബോക്സ് നിലവില്‍ ലഭ്യമല്ല.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്സ്വാഗണ് പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ എതിരാളികള്‍. ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
MOST READ: ടൊയോട്ട അർബൻ ക്രൂയിസർ നാളെ എത്തും

നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് ആള്‍ട്രോസിന്റെ പുറംകാഴ്ചയെ മനോഹരമാക്കുന്നത്.

കണക്ടിവിറ്റി സംവിധാനങ്ങളാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയും സവിശേഷതകളാണ്.
MOST READ: ടൊയോട്ട RAV4 എസ്യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്ണര് ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍.