Just In
- 1 hr ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 2 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 3 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 4 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല
ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. C5 എയര്‍ക്രോസ് എസ്യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ ചുവടുവെയ്ക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്.
2020 സെപ്തംബര്‍ മാസത്തോടെ ആദ്യം വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ C5 എയര്‍ ക്രോസ് എസ്യുവിയുടെ അരങ്ങേറ്റം കമ്പനി അടുത്ത വര്‍ഷത്തേക്ക് മാറ്റി എന്ന് നേരത്തെ അറിയിച്ചിരുന്നു.
C5 എയര്‍ക്രോസ് എസ്യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. കോംപാക്ട് എസ്യുവി ശ്രേണിയിലേക്കും ഉടന്‍ തന്നെ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
MOST READ: ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും
ഈ വര്‍ഷം തന്നെ വാഹനത്തെ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. പല സമയങ്ങളിലായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.
സിട്രണ്‍ C21 എന്ന കോഡ്നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ വാഹനവും ഈ വര്‍ഷം വിപണിയില്‍ എത്തില്ല എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനത്തിന്റെ അവതരണവും കമ്പനി അടുത്ത് വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്.
MOST READ: വില 23 ലക്ഷം രൂപ; കരോക്കിന്റെ കൂടുതല്‍ വിവരങ്ങളുമായി സ്കോഡ
വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍. കോംപാക്ട് എസ്യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നുവെന്നാണ് കമ്പനി അറിയിച്ചത്.
ഇത് മുന്നില്‍ കണ്ടാണ് ഈ ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്യുവികൾ വാഗ്ദാനം ചെയ്ത് എംജി
ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിലേക്കും കമ്പനി വാഹനത്തെ അവതരിപ്പിക്കും. സെഡാന് ശ്രേണിയിലേക്കും തങ്ങള്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. CMP എന്ന പ്ലാറ്റ്ഫോമിലാകും ഈ വാഹനങ്ങള്‍ ഒക്കെ വിപണിയില്‍ എത്തുന്നതും.
കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത
അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക.