പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

പ്രീമിയം സെഡാൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020 ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലം മാറിയതിനുശേഷം വാഹനത്തെ ഔദ്യോഗികമായി അവതിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

ഇപ്പോൾ പുതിയ വേർണ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ പതിപ്പിന്റെ വില വിരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 9.3 ലക്ഷം രൂപയാണ് സെഡാന്റെ പ്രാരംഭ വിലയെന്നാണ് സൂചന. പുതിയ മോഡൽ S, SX, SX(O) എന്നിങ്ങനെ മൂന്ന് മോഡലുകളിൽ തെരഞ്ഞടുക്കാം.

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

പുതുക്കിയ C2 സെഗ്മെന്റ് വാഹനത്തിന്റെ അവതരണം അടുത്ത മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. 2020 ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് റഷ്യൻ പതിപ്പ് സൊളാരിസിന് സമാനമായ സ്റ്റൈലിംഗുമായാകും ആഭ്യന്തര വിപണിയിലേക്ക് എത്തുക. പുതുക്കിയ മോഡലിന് അതിന്റെ മുൻ‌ഭാഗത്തും പിൻ‌ഭാഗത്തും ധാരാളം സ്റ്റൈലിംഗ് നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്.

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

മുൻവശത്ത് സ്റ്റൈലിഷ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകൾ, വയർ മെഷ് ചികിത്സയുള്ള പുതിയ ഗ്രിൽ, സ്‌പോർട്ടിയർ ബമ്പർ എന്നിവ ചേരുന്നതോടെ 2020 ഹ്യുണ്ടായി വേർണക്ക് പുത്തൻ രൂപം സമ്മാനിച്ചു.

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

സൈഡ് പ്രൊഫൈലിൽ പുതിയ ഡിസൈൻ അലോയ് വീലുകൾ ഉണ്ടായിരിക്കും. പിൻവശത്ത് പുതിയ എൽഇഡി സിഗ്നേച്ചർ ബോൾഡർ ബമ്പറും ഒരു പുത്തൻ ടെയിൽ ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നു. ഫ്ലോട്ടിംഗ് തരത്തിലുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റും പുതിയ രീതിയിലുള്ള എയർ വെന്റുകളും ഉള്ള ഇന്റീരിയറിന് പുതിയ ഡാഷ്‌ബോർഡ് ലഭിക്കും.

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

പുതുക്കിയ വേർണയിൽ എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ബ്ലൂലിങ്ക് കണക്‌ടിവിറ്റി, 10.67 ഇഞ്ച് ടിഎഫ്‌ടി ഡിസ്പ്ലേയുള്ള ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, സ്മാർട്ട് ട്രങ്ക്, ട്വിൻ ടിപ്പ് മഫ്ലർ ടിപ്പ്, ഇക്കോ എന്നിവയുൾപ്പെടെയുള്ള 12 ഫസ്റ്റ് ഇൻ സെഗ്മെന്റ് സവിശേഷതകൾ കൊറിയൻ ബ്രാൻഡി വാഗ്‌ദാനം ചെയ്യും.

Most Read: കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

കോട്ടിംഗ്, റിയർ യുഎസ്ബി ചാർജർ, അർക്കാമിസ് പ്രീമിയം സൗണ്ട്, ലഗേജ് നെറ്റ്, ഹുക്കുകൾ. ടിപിഎംഎസ്, ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനായുള്ള എച്ച്ഡി ഡിസ്പ്ലേ, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ എന്നിവയാണ് സെഗ്‌മെന്റിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

അതേസമയം ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എല്ലാ പുതിയ എഞ്ചിൻ ഓപ്ഷനുകളും കാറിൽ ഇടിപിടിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ 115 bhp കരുത്ത് ഉത്പാദിപ്പിക്കും. 120 bhp നൽകുന്ന ഉയർന്ന മോഡലിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇടംപിടിക്കും.

Most Read: ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

പുത്തൻ ഹ്യുണ്ടായി വേർണയുടെ വിലവിരങ്ങൾ പുറത്ത്

1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ രണ്ട് ഗിയർബോക്‌സുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. ആറ് സ്പീഡ് മാനുവൽ, IVT എന്നിവയാകുമിത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിക്കും. 1.0 ലിറ്റർ ടർബോ-പെട്രോൾ ഓപ്ഷൻ ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Facelift Hyundai Verna Price Details Leaked. Read in Malayalam
Story first published: Sunday, March 29, 2020, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X