ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

മിനി എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ അവതരിപ്പിക്കുന്ന പുത്തൻ HBX മോഡലിനെ ഏവരും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി പ്രദർശിപ്പിച്ചതോടെ വളരെ ശ്രദ്ധനേടാൻ വാഹനത്തിനായി.

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

ഇപ്പോൾ പുതിയ മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് ടാറ്റ മോട്ടോർസ്. എൽഇഡി ഡി‌ആർ‌എല്ലുകളുള്ള ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന ദ്വിതല ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, ലോവർ ഗ്രില്ലിൽ ട്രൈ-ആരോ പാറ്റേൺ, ഓൺ-റോഡ് ടയറുകൾ എന്നിവയെല്ലാം പ്രൊഡക്ഷൻ പതിപ്പിൽ ഇടംപിടിക്കുമെന്ന് സ്പൈ ചിത്രങ്ങൾ തെളിയിക്കുന്നു.

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

ഔദ്യോഗികമായി HBX മിനി എസ്‌യുവിക്ക് ടാറ്റ പേര് നൽകിയിട്ടില്ല. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ അരങ്ങേറിയ ആൽഫ പ്ലാറ്റ്ഫോമിലായിരിക്കും പുത്തൻ മോഡലിന്റെയും നിർമാണം കമ്പനി പൂർത്തിയാക്കുക. അതായത് ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന രണ്ടാമത്തെ മോഡലാകും HBX.

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

വാഹനത്തെ ഈ സാമ്പത്തിക വർഷം തന്നെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ ഷട്ട്ഡൗൺ ടാറ്റയുടെ ഏറ്റവും ചെറിയ എസ്‌യുവിയുടെ നിർമാണം വൈകാൻ കാരണമാകും.

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

ടാറ്റയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ ഡയറക്‌ട്-ഇഞ്ചക്ഷൻ പതിപ്പും പുതിയ മിനി എസ്‌യുവിയിൽ അവതരിപ്പിക്കുമെന്നതാണ് ശ്രദ്ധേയം. 1.2 ലിറ്റർ ടർബോ-പെട്രോൾ വിപണിയിൽ കൂടുതൽ ശക്തമായ ഒരു ബദലായിരിക്കും. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയേക്കാം.

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

സ്പ്ലീറ്റ് ഹെഡ്‌ലാമ്പുകൾക്ക് പുറമേ, ടാറ്റ മോട്ടോർസ് 15 ഇഞ്ച് അലോയ് വീലുകൾ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് വാഹന സേവനങ്ങൾ, ടിഎഫ്‌ടി ഡിസ്‌പ്ലേ അടങ്ങിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, 8-സ്പീക്കർ ഓഡിയോ സംവിധാനവും അതിലേറെയും വാഹനത്തിൽ വാഗ്‌ദാനം ചെയ്യും.

Most Read:എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

അർബൻ കോംപാക്‌ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയ മാരുതി ഇഗ്നിസിന്റെ വിപണി പിടിക്കാൻ HBX-ലൂടെ സാധിക്കുമെന്നാണ് ഇന്ത്യൻ ബ്രാൻഡി വിശ്വസിക്കുന്നത്. ഇഗ്നിസിനെ കൂടാതെ മഹീന്ദ്ര KUV100 ഉം ടാറ്റയുടെ പുത്തൻ മോഡലിന്റെ പ്രധാന എതിരാളിയുടെ പട്ടികയിലുണ്ട്.

Most Read:കൊവിഡ്-19; സഹായഹസ്തവുമായി ഹ്യുണ്ടായി, അതിവേഗ ടെസ്റ്റിങ്ങ് കിറ്റുകള്‍ എത്തിക്കും

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

4.5 മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. HBX അവതരിപ്പിക്കുന്നതോടെ ടാറ്റ മോട്ടോർസിന് എസ്‌യുവികളുടെ വിപുലമായ ലൈനപ്പ് ഉണ്ടാകും. ഒരു പൂർണ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും ടാറ്റ പ്രവർത്തിക്കുന്നുണ്ട്. അത് വരും വർഷത്തിൽ വിപണിയിൽ ഇടംപിടിക്കും. എന്നാൽ ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാകില്ല.

Most Read:ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

അടുത്തതായി ഗ്രാവിറ്റാസ് എസ്‌യുവിയെയാണ് ടാറ്റ പുറത്തിറക്കുക. അടിസ്ഥാനപരമായി, ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ് ഈ പുത്തൻ മോഡൽ. ടാറ്റയുടെ മിനി എസ്‌യുവിയായ HBX-ന് പുറമെ വിപണി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണിത്.

Image Source: Thrustzone

Most Read Articles

Malayalam
English summary
Tata HBX Mini SUV spied Closely. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X