F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാറി തങ്ങളുടെ ഏറ്റവും പുതിയ മിഡ് എഞ്ചിൻ സൂപ്പർകാർ F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഡെലിവറികൾ ഇന്ത്യയിൽ ആരംഭിച്ചു. 4.02 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഫെറാറി നിരയിൽ 488 GTB സ്പോർട്‌സ് കാറിന്റെ പിൻഗാമിയായെത്തിയ F8 ട്രിബ്യൂട്ടോ ട്രാക്ക്-സ്പെക് മോഡലായ ഫെറാറി 488 പിസ്റ്റയെക്കാൾ കരുത്തുറ്റ എഞ്ചിനുമായാണ് കളംപിടിക്കുന്നത്. ബ്രാൻഡ് ഉത്പാദിപ്പിക്കുന്ന അവസാന നോൺ-ഹൈബ്രിഡ് V8 സൂപ്പർകാർ കൂടിയാണിത്.

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഇത് ഫെറാറിയുടെ അവാർഡ് നേടിയ 3.9 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 488 ലും കമ്പനി ഉൾപ്പെടുത്തിയതിന് സമാനമാണ്. ഈ യൂണിറ്റ് 720 bhp കരുത്തിൽ 770 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

F8 ട്രിബ്യൂട്ടോയ്ക്ക് 0-100 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സാധിക്കുമെന്നും അതോടൊപ്പം 0-200 കിലോമീറ്റർ വേഗത 7.8 സെക്കൻഡിൽ എത്തിപ്പിടിക്കുമെന്നും ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കൾ അവകാശപ്പെടുന്നു. വാഹനത്തിന്റെ പരമാവധി വേഗത 340 കിലോമീറ്ററാണ്.

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഇത് ഇന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും വേഗതയേറിയ സീരീസ് പ്രൊഡക്ഷൻ മിഡ് എഞ്ചിൻ ഫെറാറിയാണ് എന്നതും ശ്രദ്ധേയമാണ്. ഇത് 40 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്നും 488 മോഡലിനെക്കാൾ 15 ശതമാനം കൂടുതൽ ഡൗൺഫോഴ്‌സ് ഉണ്ടെന്നും ഫെറാറി അവകാശപ്പെടുന്നു.

MOST READ: ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഫോർമുല വൺ കാറുകൾക്ക് സമാനമായ S-ഡക്റ്റ്, പുനർനിർമിച്ച പിൻവശം, വലിപ്പം കൂടിയ സ്പോയ്‌ലർ എന്നിവ ഫെറാറി F8-ന്റെ പുറംമോടിയുടെ മാറ്റുകൂട്ടുന്നു. അതേസമയം അകത്തളത്തിൽ പുതുതലമുറ സ്റ്റിയറിംഗ് വീൽ, വീൽ മൗണ്ടഡ് കൺട്രോളുകൾ, പുത്തൻ സ്പോർട്സ് സീറ്റുകൾ എന്നിവയാണ് ആകർഷണങ്ങൾ.

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

മാത്രമല്ല F8 ട്രിബ്യൂട്ടോയുടെ ഡാഷ്, ഡോർ പാനലുകളെല്ലാം ഫെറാറി പുനർനിർമിച്ചു എന്നതും സ്വാഗതാർഹമാണ്. ഇന്റീരിയറിലുടനീളം കാർബൺ-ഫൈബർ, അൽകന്റാര ട്രിമ്മുകൾ എന്നിവയും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഉപഭോക്താക്കൾക്കായി ഹെൽത്ത് & ഹൈജീൻ ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

2016, 2017, 2018 വർഷങ്ങളിൽ ഇന്റർനാഷണൽ എഞ്ചിൻ ഓഫ് ദി ഇയർ അവാർഡുകളിൽ 'മികച്ച എഞ്ചിൻ' എന്ന നേട്ടം കൈപിടിയിലാക്കിയ സ്വന്തം ട്വിൻ-ടർബോ V8 എഞ്ചിനുള്ള ആദരാഞ്ജലി കൂടിയാണ് പുത്തൻ മോഡൽ. 2018 ൽ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ മികച്ച എഞ്ചിൻ അവാർഡും ഈ യൂണിറ്റിന് ഉള്ളതായിരുന്നു.

F8 ട്രിബ്യൂട്ടോയ്ക്കായുള്ള ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് ഫെറാറി

ഫെറാറി F8 ട്രിബ്യൂട്ടോ കഴിഞ്ഞ വർഷം മാർച്ചിൽ പരിചയപ്പെടുത്തുന്നതിനു മുമ്പ് 2019 ജനീവ മോട്ടോർ ഷോയിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. വിപണിയിൽ 3.73 കോടി രൂപ വിലയുള്ള ലംബോർഗിനി ഹുറാകാൻ ഇവോയാണ് ഫെറാറി F8 ട്രിബ്യൂട്ടോയുടെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Tuesday, August 11, 2020, 19:05 [IST]
English summary
Ferrari F8 Tributo Delivery Started In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X