ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

ഉത്സവ സീസണിൽ വിപണിപിടിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. അതിന്റെ ഭാഗമായി തങ്ങളുടെ നിരയിലെ ഏറ്റവും ജനപ്രിയമായ എൻഡവറിന്റെ കൂടുതൽ മികവുറ്റ സ്പോർട്ട് എഡിഷൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

35.1 ലക്ഷം രൂപയാണ് പുതിയ സ്പോർട്ടിയർ വേരിയന്റിന്റെ എക്സ്ഷോറൂം വില. പേരിൽ ‘സ്‌പോർട്ട്' ടാഗ് ഉൾപ്പെടുത്തിയെങ്കിലും ഇതൊരു പെർഫോമൻസ് അധിഷ്‌ഠിത മോഡൽ അല്ല എന്നത് ശ്രദ്ധേയമാണ്. പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ഫോർഡ് പരിചയപ്പെടുത്തുന്നത്.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

എൻഡവർ സ്‌പോർട്ട് എഡിഷൻ മുമ്പ് ഒന്നിലധികം കാറുകളിലും എസ്‌യുവികളിലും കണ്ട അതേ ഡാർക്ക് അല്ലെങ്കിൽ ബ്ലാക്ക് എഡിഷൻ മോഡലുകൾക്ക് സമാനമാണ്. ഫോർഡ് ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ എൻ‌ഡവറിന്റെ സ്പോർട്ട് പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

MOST READ: സാങ്‌യോങിൽ 258 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി HAAH

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

എന്നിരുന്നാലും ഇന്ത്യൻ വിപണിയിലെ എസ്‌യുവിയുടെ സ്പോർട്ട് വേരിയന്റ് മറ്റ് രാജ്യങ്ങളിൽ ഫോർഡ് നൽകുന്ന ഡാർക്ക് ഡ്യുവൽ-ടോൺ ഇന്റീരിയർ നമ്മുടെ വിപണിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതൊരു പോരായ്‌മയാണ്.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

എന്നിരുന്നാലും പുറംമോടിയിൽ ഒന്നിലധികം വിഷ്വൽ മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ചിരിക്കുന്നത് സ്വാഗാർഹമാണ്. അത് എസ്‌യുവിയെ കൂടുതൽ സ്‌പോർട്ടിയറാക്കാൻ ഫോർഡിനെ സഹായിച്ചിട്ടുണ്ട്.

MOST READ: ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

മിക്ക ഡാർക്ക് / ബ്ലാക്ക് എഡിഷൻ മോഡലുകലെയും പോലെ ഫോർഡ് എൻ‌ഡി സ്പോർട്ട് പതിപ്പിന് ബാഹ്യഭാഗങ്ങളിൽ ഒന്നിലധികം കറുത്ത ഘടകങ്ങൾ ലഭിക്കുന്നു.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

അതിൽ ഓൾ-ബ്ലാക്ക് ഹണികോമ്പ് ഫ്രണ്ട് ഗ്രിൽ, കറുത്ത അലോയ് വീലുകൾ, ഒ‌ആർ‌വി‌എമ്മുകളിലെ ഒന്നിലധികം ബ്ലാക്ക് ഔട്ട് ഘടകങ്ങൾ, മേൽക്കൂര റെയിലുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: 2021 ഫോർച്യൂണർ ലെജൻഡറിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടൊയോട്ട; വീഡിയോ

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

ഈ വിഷ്വൽ നവീകരണങ്ങൾക്ക് പുറമെ ഫോർഡ് എൻഡവറിന്റെ പുതിയ മോഡലിൽ മറ്റ് അധിക പരിഷ്ക്കരണങ്ങളൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയുള്ളതാണ് സ്പോർട്ട് എഡിഷൻ. സ്റ്റാൻഡേർഡ് ടൈറ്റാനിയം പ്ലസ് വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ ഫീച്ചർ പട്ടികയിൽ മാറ്റമൊന്നുമില്ല.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ടിപിഎംഎസ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്‌സ്ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പൺ, ഇഎസ്പി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയവയെല്ലാം വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ; വില 35.10 ലക്ഷം രൂപ

168 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ നാല് സിലിണ്ടർ 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനിൽ ഇടംപിടിച്ചിരിക്കുന്നത്. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫോർവീൽ ഡ്രൈവ് സജ്ജീകരണം എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
ord Endeavour Sport Launched In Malayalam
Story first published: Tuesday, September 22, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X