ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ വളരെയധികം സാധ്യതകളുള്ള ഒരു ശ്രേണിയാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിയുടേത്. അതിനാൽ തന്നെ ഈ സെഗ്മെന്റിലേക്ക് ഒരു പുതിയ മോഡലിനെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഫോർഡ്.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ ഇസൂസു ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പ് ട്രക്ക് മാത്രമാണ് ഇവിടെ എടുത്ത പറയാൻ സാധിക്കുന്ന ഒരു മോഡൽ. പ്രത്യേകിച്ച് ഒരു എതിരാളിയില്ലാതെ വിലസുന്ന ഈ ജാപ്പനീസ് വാഹനത്തിന് ഉടൻ തന്നെ രണ്ട് വില്ലൻമാരെ നേരിടേണ്ടി വരും.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ കൂടുതൽ പുതിയ മോഡലുകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് തങ്ങളുടെ റേഞ്ചർ പിക്കപ്പ് ട്രക്കിനെയും വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടവും നടത്തിയിരുന്നു.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ ഫോർഡ് റേഞ്ചറിന്റെ പുതിയ സ്പൈ ചിത്രങ്ങൾ മോട്ടോർബീം പുറത്തുവന്നതോടെ കാര്യങ്ങൾക്കെല്ലാം വ്യക്തത വന്നുതുടങ്ങി. മൂന്നാംതലമുറ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ഇതൊരു ക്രൂ ക്യാബ് അല്ലെങ്കിൽ ഡബിൾ ക്യാബ് (നാല്-ഡോർ) പതിപ്പാണ്.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

റേഞ്ചർ അടിസ്ഥാനപരമായി ഫോർഡ് എൻ‌ഡോവറിന്റെ പിക്കപ്പ് ട്രക്ക് മോഡലാണ്. ചാസി ഉൾപ്പടെ ധാരാളം ബാഹ്യ, ഇന്റീരിയർ ഘടകങ്ങൾ രണ്ട് വാഹനങ്ങളും തമ്മിൽ പങ്കിടുന്നുണ്ട്. ഫോർഡ് റേഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ എൻഡവറിന്റെ അതേ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിലാകും വിൽപ്പനയ്ക്ക് എത്തുക.

MOST READ: പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും മഹീന്ദ്രയുമായി സഹകരിച്ച് പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ ഫോർഡിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ പ്ലാറ്റ്ഫോം പരീക്ഷിക്കുന്നതിനായി റേഞ്ചർ പിക്കപ്പിനെ കമ്പനി രാജ്യത്തേക്ക് കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോർഡ് റേഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ എൻഡവറിന്റെ അതേ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാകും വാഹനത്തിന് കരത്തേകുക. ഈ എഞ്ചിന് പരമാവധി 167 bhp കരുത്തിൽ 420 Nm torque സൃഷ്ടിക്കാൻ കഴിയും.

MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും റേഞ്ചർ പിക്കപ്പിനെ ശക്തനാക്കാൻ ഫോർഡ് ഉൾപ്പെടുത്തും. സമീപഭാവിയിൽ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെയും കൂടെ സെഗ്മെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് ഫോർഡ് റേഞ്ചർ എത്തിയേക്കും; സ്പൈ ചിത്രങ്ങൾ പുറത്ത്

അതിനാൽ ഓഫ്-റോഡിംഗ് കഴവുകൾ മെച്ചപ്പെടുത്താൻ ടോർഖ് ഓൺ ഡിമാൻഡ് ഉള്ള ഒരു ട്രാൻസ്ഫർ കേസ്, നാല് ഡ്രൈവിംഗ് മോഡുകളുള്ള ടെറൈൻ മാനേജ്മെന്റ് സിസ്റ്റം (TMS), ലോക്കിംഗ് ഡിഫറൻഷ്യൽസ്, ഹിൽ- ക്ലൈംബ് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റോൾ‌ഓവർ ലഘൂകരണം തുടങ്ങിയവയെല്ലാം റേഞ്ചറിൽ ഫോർഡ് വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Tuesday, November 24, 2020, 16:39 [IST]
English summary
Ford Ranger F-150 Pickup Truck Spied Again In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X