'ലിങ്കൺ' ഫോർഡിന്റെ ആഢംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

ആഗോള ആഢംബര കാർ ബ്രാൻഡായ ലിങ്കണെ ഇന്ത്യയിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. അതിന്റെ ഭാഗമായി രാജ്യത്ത് ലിങ്കൺ ട്രെയ്‌ഡ്‌മാർക്കിനായി കമ്പനി അപേക്ഷ നൽകുകയും ചെയ്‌തു.

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

എന്നാൽ ഇതിനെ കുറിച്ച് ഫോർഡ് ഇതുവരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എബ്രഹാം ലിങ്കന്റെ പേരിലുള്ള ലിങ്കൺ ബ്രാൻഡ് 1917-ലാണ് രൂപം കൊണ്ടത്. തുടർന്ന് 1922-ൽ ഫോർഡ് ഏറ്റെടുക്കുകയും ചെയ്തു.

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

തുടക്കത്തിൽ 2010 വരെ നീണ്ടുനിന്ന ലിങ്കൺ-മെർക്കുറി ഡിവിഷൻ ഫോർഡ് രൂപീകരിച്ചു. എന്നാൽ 2012-ൽ ഫോർഡ് മോട്ടോർ കമ്പനിയുടെ ഏക ആഢംബര കാർ ഡിവിഷനായി ലിങ്കൺ മാറി. നാവിഗേറ്റർ, ഏവിയേറ്റർ, നോട്ടിലസ്, കോർസെയർ, കോണ്ടിനെന്റൽ, MKZ, ബ്ലാക്ക് ലേബൽ എന്നിവ ലിങ്കന്റെ ആഗോള ഉൽപ്പന്ന നിരയിൽ ഉൾപ്പെടുന്നു.

MOST READ: ഉത്സവകാലം ആഘോഷമാക്കാം; ഹാരിയർ ഡാർക്ക് എഡിഷൻ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവതരിപ്പിച്ച് ടാറ്റ

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

കമ്പനിയുടെ ലിമോസിനുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റുമാർക്കും സേവനം നൽകി. സിറിയയും ഇറാനും ഒഴികെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലും ലിങ്കൺ വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

അമേരിക്കൻ കാർ നിർമാതാക്കളിൽ നിന്നും ആഗോളതലത്തിൽ പ്രചാരമുള്ള രണ്ട് ഓഫറുകളാണ് ലിങ്കൺ നാവിഗേറ്ററും കോണ്ടിനെന്റലും. RWD ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ബ്രാൻഡിന്റെ ആദ്യ മിഡ്-സൈസ് മൂന്ന് വരി എസ്‌യുവിയാണ് നാവിഗേറ്റർ. രണ്ട് എഞ്ചിനുകളുമായാണ് മോഡൽ വരുന്നത്.

MOST READ: ഔഡി Q2 എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

അതിൽ ഒരു സ്റ്റാൻഡേർഡ് ട്വിൻ-ടർബോ 3.0 ലിറ്റർ V6, ഗ്രാൻഡ് ടൂറിംഗിന്റെ ട്വിൻ-ടർബോ യൂണിറ്റ് എന്നിവ ഓഫറിൽ ഉൾപ്പെടുന്നു. പുതിയ 10 സ്പീഡ് സെലക്‌ട്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ ഈ എഞ്ചിൻ 400 bhp കരുത്തും 562.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

അതേസമയം ഹൈബ്രിഡ് യൂണിറ്റ് 494 bhp പവറും 854 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 3.0 ലിറ്റർ V6 ട്വിൻ-ടർബോ എഞ്ചിൻ നൽകുന്ന ബ്രാൻഡിന്റെ മുൻനിര സെഡാനാണ് ലിങ്കൺ കോണ്ടിനെന്റൽ. ഇത് 400 bhp കരുത്തിൽ 542.3 Nm torque സൃഷ്ടിക്കും.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

ഡൈനാമിക് ടോർഖ് വെക്ടറിംഗിനൊപ്പം ഓൾ വീൽ ഡ്രൈവ്ട്രെയിൻ സിസ്റ്റവുമായാണ് ഇത് വരുന്നത്. ഫുൾ-സൈസ് സെഡാൻ ലിങ്കൺ ഡ്രൈവ് നിയന്ത്രണം കംഫർട്ട്, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് ക്രമീകരണങ്ങളോടെ വാഗ്ദാനം ചെയ്യുന്നു.

'ലിങ്കൺ' ഫോർഡിന്റെ ആഡംബര ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നു

എന്തായാലും ബ്രാൻഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ ഫോർഡിന് അതൊരു ശക്തിയാകും എന്നതിൽ സംശയമൊന്നും വേണ്ട. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ ആഢംബര കാർ ബ്രാൻഡായ ലിങ്കൺ വിപണിയിൽ എത്തിയേക്കാം.

Most Read Articles

Malayalam
English summary
Ford’s Luxury Car Brand Lincoln Could Come To India Soon. Read in Malayalam
Story first published: Wednesday, October 7, 2020, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X