വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

ഇളവുകള്‍ ലഭിച്ച് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായെങ്കിലും പുനരാരംഭിച്ചെങ്കിലും വില്‍പ്പന മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും ഓഫറുകളും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോണ്ട. ജനപ്രീയ മോഡലുകളായ സിറ്റി, അമേസ് മോഡലുകള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ജൂണ്‍ 30 വരെ മാത്രമേ ഈ ഓഫറുകള്‍ ലഭിക്കുകയുള്ളു.

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, എക്‌സ്റ്റെന്‍ഡ് വാറന്റി, 50 ശതമാനം ചെലവില്‍ മൂന്ന് വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജ് എന്നിവ ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

32,000 രൂപയുടെ ആനുകൂല്യമാണ് കോംപാക്ട് സെഡാനായ അമേസില്‍ കമ്പനി നല്‍കുന്നത്. എല്ലാ വകഭേദങ്ങളിലും ഈ ഓഫര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

പുതിയ അമേസിനായി ഉപയോക്താക്കള്‍ തങ്ങളുടെ പഴയ കാര്‍ എക്സ്ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നാലും അഞ്ചും വര്‍ഷങ്ങളില്‍ 12,000 രൂപ വിലമതിക്കുന്ന വിപുലീകൃത വാറണ്ടിയും 20,000 രൂപ അധിക ക്യാഷ് ബോണസും ലഭിക്കും.

MOST READ: തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

ഒരു ലക്ഷം രൂപയുടെ ആനുകൂല്യമാണ് സെഡാന്‍ മോഡലായ സിറ്റിയില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ വകഭേദങ്ങളെ ആശ്രയിച്ചാണ് ഈ ഓഫര്‍. SV MT, V MT, V CVT വകഭേദങ്ങള്‍ക്ക് 45,000 രൂപയുടെ ഓഫറുകള്‍ ലഭിക്കും.

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മിഡ്-സ്‌പെക്ക് വകഭേദമായ VX MT മോഡലിന് 37,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

MOST READ: ജീപ്പ് റാങ്ലറിന് വെല്ലുവിളി, ഫോർഡ് ബ്രോങ്കോ വിപണിയിലേക്ക്

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

മൊത്തം 72,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ പതിപ്പില്‍ ലഭിക്കുക. ബാക്കി VX CVT, ZX MT, ZX CVT വകഭേദങ്ങളില്‍ 50,000 രൂപയുടെ ഡിസ്‌കൗണ്ടുകളും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാകും.

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് നിലവില്‍ ഹോണ്ട് സിറ്റിയുടെ എക്‌സ്‌ഷോരൂം വില. അധികം വൈകാതെ തന്നെ സിറ്റിയുടെ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

6.09 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്‌സ്‌ഷോറൂം വില. കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാഹനം വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഹോണ്ട അറിയിച്ചു.

More from DriveSpark

Article Published On: Thursday, June 4, 2020, 15:23 [IST]
English summary
Honda Car Discount Offers for June 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X