തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ മെയ് മാസം തന്നെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ കോമ്പസിന്റെ ഉത്പാദനം കമ്പനി പുനരാരംഭിച്ചിരുന്നു. ഇതോടെ വാഹനത്തിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

തെരഞ്ഞെടുത്ത് ഇടങ്ങളില്‍ മാത്രമാണ് കോമ്പസിന്റെ ഡെലിവറി ജീപ്പ് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഓരോ ഡീലര്‍മാരും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജീപ്പ് ഇന്ത്യ ഉറപ്പുവരുത്തി.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

എല്ലാ ജീവനക്കാരും സാമൂഹ്യ അകലം പാലിക്കണമെന്നും, ഫെയ്സ് മാസ്‌കുകള്‍ ധരിക്കണമെന്നും, പതിവായി കൈകള്‍ ശുചിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് ഗ്യാരണ്ടി നല്‍കുന്നതിന് പ്രത്യേക മുന്‍ഗണനയും കമ്പനി നല്‍കും.

MOST READ: തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

ലോക്ക്ഡൗണിന് മുമ്പായി ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യ ബാച്ച് കൈമാറിയത്. ഡീലര്‍ഷിപ്പുകള്‍ അടഞ്ഞ കിടന്ന സമയങ്ങളില്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓണ്‍ലൈന്‍ വില്‍പ്പനയും കമ്പനി ആരംഭിച്ചിരുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

വാഹനം വാങ്ങള്‍ ആഗ്രഹിക്കുന്നവര്‍ www.bookmyjeep.com എന്ന വെബ്‌സൈറ്റിലുടെ കോമ്പസ് സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയിലാണ് ഓണ്‍ലൈന്‍ വില്‍പ്പന ക്രമീകരിച്ചിരിക്കുന്നത്.

MOST READ: XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

വാഹനം ഹോം ഡെലിവറി ചെയ്യുന്ന പരിപാടിക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജീപ്പില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി ഇന്ന് (ജൂണ്‍ 4) വെളിപ്പെടുത്തും.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

നിരവധി മാറ്റങ്ങളോടെയാണ് ഈ പതിപ്പ് വിപണിയില്‍ എത്തുന്നത്. നിലവില്‍ ബിഎസ് VI -ലേക്ക് കോമ്പസിനെ ജീപ്പ് നവീകരിച്ചിരുന്നു. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

MOST READ: നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 89,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഡീസല്‍ വകഭേദത്തിലേക്ക് വരുമ്പോള്‍ പുതിയ പതിപ്പിന്റെ വില ആരംഭിക്കുന്നത് 17.99 ലക്ഷം രൂപയാണ്.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ ഡീസല്‍ പതിപ്പിന്റെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1.38 ലക്ഷം രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുമ്പോള്‍ വിലയില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

MOST READ: ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും വില വര്‍ധനവിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്. തുടക്ക പതിപ്പായ സ്‌പോര്‍ടസ് വകഭേദത്തെ കമ്പനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 16.49 ലക്ഷം രൂപയായിരുന്നു സ്‌പോര്‍ട്‌സ് പതിപ്പിന്റെ എക്‌സ്‌ഷോറും വില. നിലവില്‍ സ്‌പോര്‍ടസ് പ്ലസാണ് (17.99) കോമ്പസിന്റെ പ്രാരംഭ പതിപ്പ്.

More from DriveSpark

Article Published On: Thursday, June 4, 2020, 12:30 [IST]
English summary
Jeep Compass Deliveries Restart In Select Cities. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X