ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

ഈ മാസം അവസാനം വിപണിയിൽ അവതരിപ്പിക്കുന്നതിനു മുമ്പായി ഹെക്ടർ പ്ലസിന്റെ പരീക്ഷണയോട്ടവുമായി എം‌ജി. ഏറ്റവും പുതിയ ചിത്രങ്ങളിൽ എം‌ജി എസ്‌യുവിയോട് ചേർന്ന് ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കാണപ്പെടുന്നു.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

പറഞ്ഞുവരുന്നത് രസകരമായ ഒരു കാര്യമാണ്. ഹെക്‌ടർ പ്ലസ് ലക്ഷ്യംവെക്കുന്നത് ഇന്ത്യൻ വിപണിയിലെ ഇന്നോവയുടെ വിപണി തന്നെയാണ്. എം‌ജി ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ് ഹെക്ടർ പ്ലസ്. വീൽബേസിലും ബോഡി ഷെല്ലിലുമുള്ള സ്റ്റാൻഡേർഡ് ഹെക്ടറിന് സമാനമാണെങ്കിലും വ്യത്യസ്ത ബമ്പർ ഡിസൈൻ കാരണം വാഹനത്തെ വേഗത്തിൽ വേർതിരിച്ചറിയാൻ സഹായിക്കും.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

വിദേശ വിപണിയിൽ ഹെക്ടർ പ്ലസ് ആറ് സീറ്റ്, ഏഴ് സീറ്റ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. ഇന്ത്യയിൽ എത്തുന്നത് ആറ് സീറ്റർ പതിപ്പാണെന്നാണ് പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

പരമ്പരാഗത സെഗ്‌മെന്റുകളിലേക്ക് നോക്കുമ്പോൾ എം‌ജി ഹെക്ടർ പ്ലസ് മഹീന്ദ്ര XUV500, ടാറ്റ ഗ്രാവിറ്റാസ് എന്നിവ പോലുള്ള മൂന്ന് വരി എസ്‌യുവികളോടാണ് മത്സരിക്കേണ്ടത്. എന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് എങ്ങനെ ഇത് വെല്ലുവിളിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അവിടെയും എംജിക്ക് കൃത്യമായ പദ്ധതികളാണുള്ളത്.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

ആദ്യത്തേത് വില നിർണയമാണ്. ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും ഉയർന്ന മോഡലായ VX, ZX ഏഴ് സീറ്റർ പതിപ്പുകൾക്ക് പകരമായാകും എം‌ജി ഹെക്ടർ പ്ലസ് അവതരിപ്പിക്കുക.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

ജനപ്രിയ 2.4 ലിറ്റർ ഡീസൽ പവർ ഇന്നോവ ക്രിസ്റ്റ VX മാനുവലിന് 20.89 ലക്ഷം രൂപയും ZX മാനുവൽ സ്പോർട്സിന് 22.43 ലക്ഷം രൂപയുമാണ് വിലയെങ്കിൽ എംജി ഹെക്ടർ പ്ലസിന്റെ തുല്യ പതിപ്പുകൾക്ക് വില മൂന്ന് ലക്ഷം രൂപയോളം കുറവായിരിക്കും.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

കുറഞ്ഞ വിലയ്‌ക്ക് പുറമെ ബ്രോഷർ-ടു-ബ്രോഷർ താരതമ്യത്തിലും ഹെക്ടർ പ്ലസ് ഒരു മതിപ്പ് സൃഷ്ടിക്കും. 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹെക്ടർ പ്ലസ് ശ്രേണിയിലെ പ്രധാന ആകർഷണം. ഇത് ഇന്നോവ ക്രിസ്റ്റയെക്കാൾ പവർ കൂടിയതാണെന്നതും ആകർഷകമാക്കും.

MOST READ: ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

ക്രിസ്റ്റയുടെ 2.4 ലിറ്റർ ഡീസൽ 150 bhp-യും 343 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിലും ഹെക്ടർ പ്ലസ് ഇന്നോവയ്ക്ക് മുകളിൽ സ്ഥാനംപിടിക്കും. കണക്റ്റഡ് സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളുമായി ടൊയോട്ടയെ എംജി ഒറ്റയടിക്ക് മലത്തിയടിക്കും.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

മധ്യ നിരയിൽ ഒരു ജോടി ക്യാപ്റ്റൻ സീറ്റുകൾ ഉള്ളതിനാൽ ഹെക്ടർ പ്ലസ് ഇന്നോവ ക്രിസ്റ്റയുമായി മത്സരിക്കുന്ന മറ്റൊരു മേഖലയാണ് കംഫർട്ട്. എന്നിരുന്നാലും മൂന്നാം നിരയിലേക്ക് വരുമ്പോൾ ടൊയോട്ടയ്ക്ക് മേൽക്കൈ ഉണ്ടാകും എന്നത് യാഥാർഥ്യമാണ്.

MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

എം‌ജിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി വിശ്വാസ്യതയ്‌ക്കുള്ള ഇന്നോവ ക്രിസ്റ്റയുടെ ബുള്ളറ്റ് പ്രൂഫ് പ്രശസ്തിയാണ്. ടൊയോട്ട എം‌പി‌വിക്കായി വാങ്ങുന്നവർ അധികമായി ചെലവഴിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. തടസരഹിതമായ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് എം‌ജി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

കൂടാതെ ഹെക്ടർ പ്ലസിന് അഞ്ച് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. എം‌പി‌വികളുടെ രാജാവായ ക്രിസ്റ്റയ്ക്കെതിരെ മത്സരിക്കുന്നത് വളരെ അഭിലഷണീയമായ പ്രക്രിയയാണ്. എന്നാൽ എംജി ഇത് വളരെ മത്സര ബുദ്ധിയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Six Seat Hector Plus To Take On Top End Innova Crysta. Read in Malayalam
Story first published: Wednesday, June 3, 2020, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X