തരക്പൂര്‍, ഗ്രേറ്റര്‍ നോയിഡ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉത്പാദനം പുനരാരംഭിച്ച് ഹോണ്ട
തരക്പൂര്‍, ഗ്രേറ്റര്‍ നോയിഡ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉത്പാദനം ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടങ്ങളിലെ പ്രവര്‍ത്തനം കമ്പനി തത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജൂണ്‍ 8 മുതല്‍ രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന തപുകര പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ജൂണ്‍ 15 മുതല്‍ ഉത്തര്‍പ്രദേശിലെ തപുകര, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ കാര്‍ ഉത്പാദനം ആരംഭിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിമിതമായ ആളുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ ജോലിക്ക് എത്തുന്നത്.
MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

എല്ലാ ജീവനക്കാരും പ്ലാന്റില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക്, കയ്യുറകള്‍ പോലുള്ള (PPE) വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കും. WR-V, അമേസ് മോഡലുകളാണ് തരക്പൂര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

ഗ്രേറ്റര്‍ നോയിഡ പ്ലാന്റില്‍ പുതിയ സിറ്റി, ഹോണ്ട സിവിക്, ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ CR-V എന്നിവയും നിര്‍മ്മിക്കും. രണ്ട് പ്ലാന്റുകളും ഒരുമിച്ച് പ്രതിവര്‍ഷം 2.8 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

നേരത്തെ 155 സര്‍വീസ് സെന്ററുകളുടെയും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഡീലര്‍ഷിപ്പുകളിലേക്ക് ഉപയോക്താക്കളും ജീവനക്കാരും എത്തുമ്പോഴും ടെസ്റ്റ് ഡ്രൈവുകളിലും, വില്‍പ്പന നടപടികളിലും, കാര്‍ സര്‍വീസിങ്ങിലും, റോഡ് ടെസ്റ്റുകളും, വാഹനം മടക്കി നല്‍കുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഹോണ്ട അറിയിച്ചു.

ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക അകലം പാലിക്കും. അതിനുപുറമെ, വര്‍ക്ക്ഷോപ്പുകളിലും ഡീലര്‍ഷിപ്പുകളിലും മുഴുവന്‍ സമയ ശൂചീകരണം ഉറപ്പാക്കുമെന്നും ഹോണ്ട വക്താവ് അറിയിച്ചു.
MOST READ: ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഹോണ്ടയില്‍ നിന്നുള്ള കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. കോണ്ടാക്ട്ലെസ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി വില്‍പ്പനയും മറ്റ് സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കും.

നിരവധി മോഡലുകളാണ് ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്നതോടെ ഈ മോഡലുകള്‍ വില്‍പ്പനയ്ക്ക് സജ്ജമാകുകയും ചെയ്യും.


Click it and Unblock the Notifications








