ജാസിനെ പിൻവലിക്കാനൊരുങ്ങി ഹോണ്ട; സിറ്റി ഹാച്ച്ബാക്ക് പരീക്ഷണയോട്ടം ആരംഭിച്ചു

ഈ വർഷം അവസാനത്തോടെ ദക്ഷിണേഷ്യൻ വിപണികളിൽ നിന്നും ജാസ് പ്രീമിയം ഹാച്ച്ബാക്കിനെ പിൻവലിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. പകരം ഒരു പുതിയ സിറ്റി ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

അഞ്ചാം തലമുറ ഹോണ്ട സിറ്റി സെഡാനെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ഹാച്ച് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ മോഡൽ ആദ്യമായി തായ്‌ലൻഡിൽ പരീക്ഷണയോട്ടം നടത്തുകയും ചെയ്‌തു. കൂടാതെ വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ പേറ്റന്റ് ചിത്രങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിച്ചതും ശ്രദ്ധേയമായിരുന്നു.

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

മുൻവശത്തെ രൂപകൽപ്പന വരാനിരിക്കുന്ന സിറ്റി സെഡാനുമായി സാമ്യമുള്ളതായാണ് തോന്നുന്നത്. തെരഞ്ഞെടുത്ത വിപണികളിലെ ഹോണ്ട ജാസ് ഹാച്ച്ബാക്കിന് പകരമായി പുതിയ മോഡൽ ഇടംപിടിക്കും. ഹാച്ച്ബാക്ക് വളരെ വലിപ്പമുള്ളതായി കാണപ്പെടുന്നു. മിക്കവാറും 4 മീറ്ററിന് മുകളിലായിരിക്കും വാഹനത്തെ അണിയിച്ചൊരുക്കുക.

MOST READ: ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

സിറ്റി ഹാച്ച്ബാക്കിന്റെ പ്രൊഫൈൽ ബി-പില്ലർ വരെ സമാനമായി കാണുമെങ്കിലും പിൻവശത്തായിരിക്കും ഏറ്റവും വലിയ മാറ്റം വരിക. ഹാച്ച്ബാക്ക് രൂപകൽപ്പനയ്ക്കായ പിൻഡോറും പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

ചിത്രത്തിൽ പിൻ പ്രൊഫൈൽ പൂർണമായും കവർ ചെയ്തിട്ടുണ്ടെങ്കിലും സിറ്റി ഹാച്ചിന് സ്ലൈക്കർ ടെയിൽ ലാമ്പുകളും സ്‌പോർട്ടിയർ റിയർ ബമ്പറും ലഭിക്കുന്നുവെന്ന് മനസിലാക്കാം.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ ഇന്റീരിയർ ബ്രാൻഡിന്റെ സെഡാൻ സഹോദരങ്ങളോട് സമാനമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ മോഡലിന് ലഭിക്കും. മിക്ക സവിശേഷതകളും പുതിയ തായ്‌ലൻഡ് പതിപ്പ് സിറ്റി സെഡാനിൽ നിന്ന് ലഭ്യമാക്കും

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

ജീനിയ ഹാച്ച്ബാക്കിന് പകരമായി പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ചൈനീസ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

MOST READ: കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

120 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇത്. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ ഉൾപ്പെടും.

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

1.5 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ശ്രേണിയിൽ ഉൾപ്പെടും. ഇത് 121 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാകും. അതേസമയം ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്ക് എത്തില്ലെന്ന് ഉറപ്പാണ്.

MOST READ: സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

ജാസിനെ പിൻവലിക്കാൻ ഹോണ്ട സിറ്റി ഹാച്ച്ബാക്ക്; പരീക്ഷണയോട്ടം ആരംഭിച്ചു

പകരം ജാപ്പനീസ് വാഹന നിർമാതാവ് ചില ഡിസൈൻ മാറ്റങ്ങളോടെ ബി‌എസ്‌-VI കംപ്ലയിന്റ് ജാസ് ഹാച്ച്ബാക്ക് ഉടൻ അവതരിപ്പിക്കും.

More from DriveSpark

Article Published On: Monday, June 1, 2020, 14:00 [IST]
English summary
Honda City Hatchback Spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X