ഹോണ്ട സിവിക്കിന്റെ വിൽപ്പനയിലും പെട്രോൾ പതിപ്പ് തന്നെ കേമൻ

സെഡാനുകൾക്കായുള്ള ഡി-സെഗ്‌മെന്റിന്റെ വിൽപ്പന അടുത്ത കാലത്തായി കുറഞ്ഞുവെങ്കിലും ഹോണ്ട സിവിക്കിന്റെ വരവ് ഭാഗ്യത്തെ മാറ്റിമറിച്ചു. പത്താം തലമുറയിൽപെട്ട സിവിക് 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും 2019 മാർച്ചിൽ വിപണിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു.

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

പ്രതീക്ഷിച്ചതുപോലെ തന്നെ കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ പുത്തൻ സിവിക്കിന് മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. ആദ്യ മാസത്തിൽ തന്നെ 2,200 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തുകയും 2019 ജൂൺ അവസാനം വരെ തകർപ്പൻ വിൽപ്പന നേടാനും വാഹനത്തിന് സാധിച്ചു.

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

എന്നാൽ ഏറ്റവും വലിയ എതിരാളിയായ സ്കോഡ ഒക്‌ടാവിയ പിന്നീട് വിപണിയിൽ ശക്തമായി തിരിച്ചെത്തി. അവസാന മാസത്തിൽ 178 യൂണിറ്റുകളുമായി സിവിക് കലണ്ടർ വർഷം അവസാനിപ്പിച്ചു.

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

മൊത്തത്തിൽ, ജപ്പാനീസ് ബ്രാൻഡ് സിവിക് പുറത്തിറക്കിയതിനുശേഷം 2019 ഡിസംബർ വരെ 4,928 യൂണിറ്റ് വിറ്റഴിച്ചു. അതിൽ 87 ശതമാനവും പെട്രോൾ മോഡലായിരുന്നു എന്നത് ശ്രദ്ധേയമായി. അതായത് 4,308 യൂണിറ്റ് പെട്രോൾ വകഭേദങ്ങളും 620 യൂണിറ്റ് ഡീസലും.

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

ഇന്ത്യൻ വിപണിയിൽ പെട്രോൾ കാറുകൾക്ക് വർധിച്ചു വരുന്ന ആവശ്യമാണ് ഇതിലൂടെ തെളിയുന്നത്. സ്കോഡ ഒക്‌ടാവിയ, ടൊയോട്ട കൊറോള ആൾട്ടിസ്, ഹ്യുണ്ടായി എലാൻട്ര എന്നിവയുടെ വിൽപ്പനയിലും ഇതേ പ്രവണത കാണാൻ സാധിക്കുമായിരുന്നു. ഇവയിൽ പെട്രോൾ മോഡലുകൾ യഥാക്രമം 70%, 75%, എന്നിങ്ങനെ വിൽപ്പന രേഖപ്പെടുത്തി.

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

എട്ടാം തലമുറയിലെ ഡീസൽ എഞ്ചിന്റെ അഭാവം മൂലം സിവിക് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ഡീസൽ പതിപ്പുകളുടെ വിൽപ്പന പുനരാംരംഭിച്ചത്. പെട്രോൾ, ഡീസൽ എഞ്ചിനുകൾ അതിന്റെ ഏറ്റവും പുതിയ അവതാരത്തിലാണ് പിന്നീട് അരങ്ങേറിയത്.

Most Read:സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

നിലവിൽ, സിവിക് V CVT, VX CVT and ZX CVT എന്നീ പെട്രോൾ പതിപ്പുകൾക്കൊപ്പവും VX, ZX എന്നീ വകഭേദങ്ങളിൽ ഡീസൽ ഓപ്ഷനുകളും ലഭ്യമാക്കുന്നു. 1.8 ലിറ്റർ നാല് സിലിണ്ടർ i-VTEC പെട്രോൾ എഞ്ചിൻ 6,500 rpm-ൽ 139 bhp കരുത്തും 4,300 rpm-ൽ 174 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

1.6 ലിറ്റർ i-DTEC നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 4,000 rpm-ൽ 118 bhp പവറും 2,000 rpm-ൽ 300 Nm torque ഉം സൃഷ്‌ടിക്കുന്നു. സിവിടി പാഡിൽ-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചാണ് പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നത്.

Most Read: ഉത്പാദനത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വാഹനമായി ഫോക്സ്‍വാഗൺ ട്രാൻസ്പോർട്ടർ

ഹോണ്ട സിവിക്കിന്റെ വിൽപ്പനയിൽ പെട്രോൾ പതിപ്പ് തന്നെ കേമൻ

ഡീസലിന് ആറ് സ്പീഡ് മാനുവൽ മാത്രമേ ലഭിക്കൂ. മുൻ‌ഗാമികളെക്കാൾ 16.5 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നുണ്ട്. ഡീസൽ 26.8 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കാൻ ശേഷിയുള്ളവയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic 2019 Sales report. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X