പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട കാര്‍സ് ഇന്ത്യ. 2020 ജൂലൈ മാസത്തില്‍ 5,383 യൂണിറ്റുകളാണ് ബ്രാന്‍ഡ് നിരത്തിലെത്തിച്ചത്.

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

അതേസമയം 2020 ജൂണില്‍ 1,398 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. ഇതോടെയാണ് വില്‍പ്പനയില്‍ ഇത്രയും വലിയ വളര്‍ച്ച രേഖപ്പെടുത്താനായത്.

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

ജൂലൈയില്‍ വില്‍പ്പന മെച്ചപ്പെട്ടുവെന്നും ആവശ്യാനുസരണം കമ്പനിയുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ 60 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ടെന്നും സീനിയര്‍ വൈസ് പ്രസിഡന്റും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

MOST READ: മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

ജൂലൈ മാസത്തില്‍ മൂന്ന് മോഡലുകളാണ് ഹോണ്ടയില്‍ നിന്നും വിപണിയിലെത്തിയത്. WR-V, സിവിക് ബിഎസ് VI ഡീസല്‍, അഞ്ചാം തലമുറ സിറ്റി. ഈ മോഡലുകളുടെ വില്‍പ്പനയാണ് ജൂലൈ മാസത്തില്‍ ഏറെ സ്വാധിനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

വരും മാസങ്ങളിലും പ്രത്യേക ഉത്സവ സീസണുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ബ്രാന്‍ഡിന്റെ മറ്റു വാര്‍ത്തകള്‍ പരിശോധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഹൈബ്രിഡ് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: മാരുതി സെലേറിയോ പുത്തന്‍ പതിപ്പ് ഈ വര്‍ഷം; പരീക്ഷണയോട്ടം ആരംഭിച്ചു

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

വരാനിരിക്കുന്ന ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ഹോണ്ട വിശദാംശങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം ആദ്യം ജപ്പാനില്‍ സമാരംഭിച്ച അടുത്ത തലമുറ ഹോണ്ട ഫിറ്റിന് സമാനമാകുമെന്നാണ് സൂചന.

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് 2020 ഹോണ്ട ഫിറ്റില്‍ ഇടംപിടിച്ചിരിക്കുനനത്. eCVT-യുമായി ജോടിയാക്കിയ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഹൈബ്രിഡിന് സഹായിക്കുന്നത്.

MOST READ: ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

ഇതിന് പരമാവധി പവര്‍ 109 bhp കരുത്തും253 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ യൂണിറ്റ് തന്നെയാണ് ഇന്ത്യയിലെ പുതുതലമുറ ഹോണ്ട സിറ്റിയിലും ലഭ്യമാകുന്നത്.

പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

ഈ പുതിയ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിന്‍ സിറ്റി സെഡാനില്‍ വാഗ്ദാനം ചെയ്താല്‍ ഈ സെഗ്മെന്റിലെ മികച്ച കാറെന്ന പേര് നേടിയെടുക്കാന്‍ ഹോണ്ടയെ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Registers 5,383 Units In Sales Last Month. Read in Malayalam.
Story first published: Wednesday, August 5, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X