ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് നാളെ ഇന്ത്യയിൽ പുറത്തിറങ്ങും
ഏറെ നാളുകളായി കാത്തിരുന്ന പുതുക്കിയ WR-V നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹോണ്ട സജ്ജമായിരിക്കുകയാണ്. വരാനിരിക്കുന്ന മോഡലിനായിട്ടുള്ള ബുക്കിംഗ് കാർ നിർമ്മാതാക്കൾ അടുത്തിടെ ആരംഭിച്ചിരുന്നു.

ഈ 2020 ഹോണ്ട WR-V -ക്ക് ജാപ്പിനീസ് നിർമ്മാതാക്കൾ അകത്തും പുറത്തും നിരവധി പുതിയ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. ചിത്രങ്ങൾ വ്യക്തമായി കാണിക്കുന്നതുപോലെ, വാഹനത്തിന്റെ മുൻവശം ഒരു പുതിയ ഗ്രില്ലും പുനർനിർമ്മിച്ച ബമ്പറും ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു.

കൂടുതൽ ഉപകരണങ്ങൾക്കൊപ്പം വാഹനത്തിന് ഇൻഗ്രേറ്റഡ് ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പിൻ വശത്ത് ടെയിൽ ലാമ്പിനും അൽപ്പം പരിഷ്കരണം ലഭിച്ചിരിക്കുന്നു. വാഹനത്തിന്റെ വശങ്ങളിൽ കാര്യമായ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഹോണ്ട വരുത്തിയിട്ടില്ല.

അകത്ത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യതയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുൻ തലമുറ മോഡലിൽ നിന്ന് മാറ്റമില്ലാതെ ഇതിൽ തുടരുന്നു.

വാഹനത്തിന്റെ ഉയർന്ന പതിപ്പുകൾക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരു ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, കൂടാതെ മറ്റ് നിരവധി സവിശേഷതകൾക്കിടയിൽ ഒരു ഫ്രണ്ട് സെന്റർ ആംസ്ട്രെസ്റ്റ് എന്നിവയും ലഭിച്ചേക്കാം.

ഇപ്പോൾ ബിഎസ് VI കംപ്ലെയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ പതിപ്പുകളിൽ നിർമ്മാതാക്കൾ പുതിയ WR-V വാഗ്ദാനം ചെയ്യും. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

1.5 ലിറ്റർ ഡീസലിന് 98 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ഘടിപ്പിക്കും.

വേരിയൻറ് തിരിച്ചുള്ള വിലനിർണ്ണയവും സവിശേഷതകളും മറ്റ് വിവരങ്ങളും നാളെ വാഹനത്തിന്റെ ലോഞ്ചിംഗ് സമയത്ത് ഹോണ്ട വ്യക്തമാക്കും.


Click it and Unblock the Notifications








