വെന്യു, ക്രെറ്റ മോഡലുകള്‍ തിളങ്ങി; 2020 സെപ്റ്റംബറില്‍ 23.6 ശതമാനത്തിന്റെ വളര്‍ച്ചയുമായി ഹ്യുണ്ടായി
2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയില്‍ പോസിറ്റിവ് വളര്‍ച്ച രേഖപ്പെടുത്തി ഹ്യുണ്ടായി. ആഭ്യന്തര വിപണിയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മൊത്തം 50,313 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു.

അതേസമയം 9,600 യൂണിറ്റുകള്‍ തമിഴ്നാട്ടിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. മൊത്തം വില്‍പ്പന സംഖ്യ 59,913 യൂണിറ്റാണ്. 2019 -ലെ ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറിയന്‍ ബ്രാന്‍ഡ് 23.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതിമാസ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓഗസ്റ്റില്‍ ഹ്യുണ്ടായ് 45,809 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തത്. 2019 സെപ്റ്റംബറില്‍ ഹ്യുണ്ടായി 17,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെങ്കിലും കയറ്റുമതി ഇടിഞ്ഞു.
MOST READ: ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്‌യുവിയുടെ വില്‍പ്പന നടക്കുന്നു

ഇത് 43.5 ശതമാനം ഇടിവിലേക്ക് നയിച്ചു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും സംയോജിപ്പിച്ച് 2020 സെപ്റ്റംബറില്‍ 59,913 യൂണിറ്റ് രേഖപ്പെടുത്താന്‍ ബ്രാന്‍ഡിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 57,705 യൂണിറ്റായിരുന്നു.

ടാറ്റ മോട്ടോര്‍സ്, കിയ, മഹീന്ദ്ര എന്നിവരെ അപേക്ഷിച്ച് 2020 സെപ്റ്റംബര്‍ മാസത്തെ മൊത്ത വില്‍പ്പനയില്‍ ഹ്യുണ്ടായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. വിപണി വിഹിതം കഴിഞ്ഞ മാസം 17.1 ശതമാനമായിരുന്നു. 2019 സെപ്റ്റംബറില്‍ ഇത് 18.3 ശതമാനമായിരുന്നു. 1.2 ശതമാനം ഇടിവ്.
MOST READ: മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

വരുന്ന ഉത്സവ സീസണ്‍ ഉപഭോക്തൃ വികാരങ്ങള്‍ക്കൊപ്പം വിപണിയെ സ്ഥിരമായ വീണ്ടെടുക്കല്‍ പാതയിലേക്ക് നയിക്കുമെന്ന് ബ്രാന്‍ഡ് വിശ്വസിക്കുന്നു. മോഡലുകള്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, ബ്രാന്‍ഡില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ വെന്യു, ക്രെറ്റ മോഡലുകളാണ് വില്‍പ്പനയില്‍ മുന്നില്‍.

പുതിയ ക്രെറ്റ, വേര്‍ണ, ട്യൂസോണ്‍, നിയോസ്, ഓറ, അടുത്തിടെ സമാരംഭിച്ച ഇന്ത്യയുടെ ആദ്യത്തെ ഐഎംടി ട്രാന്‍സ്മിഷന്‍ ഹ്യുണ്ടായി വെന്യു എന്നിവയ്ക്കുള്ള മികച്ച പ്രതികരണം വില്‍പ്പനയില്‍ പ്രതിഫലിച്ചതായും കമ്പനി വക്താവ് അഭിപ്രായപ്പെട്ടു.
MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ അനുഭവം പ്രദാനം ചെയ്യുന്നതിനായി ക്യൂറേറ്റ് ചെയ്ത എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ കാര്‍ വാങ്ങല്‍ പ്ലാറ്റ്ഫോമിലെ പുതിയ പതിപ്പായ 'ക്ലിക്ക് ടു ബൈ' എന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകളെല്ലാം ഓണ്‍ലൈനിലൂടെ സ്വന്തമാക്കാനും അവസരം ഉണ്ട്. വരും നാളുകളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications








