പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്തുന്ന മോഡലാണ് പുതുതലമുറ i20. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇപ്പോഴിതാ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 2020 ഒക്ടോബര്‍ 28 -ന് വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന. പുതുതലമുറ പതിപ്പ് ഇതിനകം തന്നെ ചില യുറോപ്യന്‍ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യുവില്‍ നിന്നും നിന്നും കടമെടുത്ത സ്റ്റെല്‍, അപ്‌ഡേറ്റുകള്‍, ഫീച്ചറുകള്‍, എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവയെല്ലാം പുതുതലമുറ i20 -യുടെ ഭാഗമാകും. പുറമേയുള്ള സ്‌റ്റെലിംഗിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കായുള്ള പുതുതലമുറ i20 യൂറോപ്യന്‍ മോഡലുകള്‍ക്ക് സമാനമാണ്.

MOST READ: ഒന്നാമനായി ഹോണ്ട സിറ്റി; സെപ്റ്റംബറിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് പുതുതലമുറ i20 വിപണിയിലേക്ക് എത്തുന്നത്. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്. സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ വാഹനത്തിന്റെ സവിശേഷതകള്‍.

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശം അലങ്കരിച്ചിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും ഈ വാഹനത്തിലും നിര്‍മ്മാതാക്കള്‍ നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, October 6, 2020, 11:16 [IST]
English summary
Hyundai Revealed New-Gen i20 Launch Date. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X