ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

വൻതോതിൽ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ ഫ്യുവൽ സെൽ ഹെവി ഡ്യൂട്ടി ട്രക്കായ സിയന്റിന്റെ ആദ്യ 10 യൂണിറ്റുകൾ സ്വിറ്റ്സർലൻഡിലേക്ക് അയച്ച് ഹ്യുണ്ടായി. ഈ വർഷം സെപ്റ്റംബറോടെ വാഹനത്തിന്റെ മൊത്തം 50 യൂണിറ്റ് സ്വിറ്റ്സർലൻഡിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി.

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

2025 ഓടെ മൊത്തം 1,600 സിയന്റ് ഫ്യുവൽ സെൽ ട്രക്കുകൾ പുറത്തിറക്കാൻ ഹ്യുണ്ടായി ലക്ഷ്യമിടുന്നതും ശ്രദ്ധേയമാണ്. ഇത് കമ്പനിയുടെ പാരിസ്ഥിതിക പ്രതിബദ്ധതയും സാങ്കേതിക വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്നു.

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

സിയന്റ് ഫ്യുവൽ സെൽ നിരത്തിലെത്തുന്നതിലൂടെ വാണിജ്യ വാഹനങ്ങളുടെ ചരിത്രത്തിലും ഹൈഡ്രജൻ സമൂഹത്തിന്റെ വികസനത്തിലും ഒരു സുപ്രധാന നാഴികക്കല്ലാണ് ഹ്യുണ്ടായി അടയാളപ്പെടുത്തുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വാണിജ്യ വാഹന വിഭാഗം മേധാവിയുമായ ചിയോൾ ലീ പറഞ്ഞു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ ടിഗോര്‍ ഇവി; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

ലോകത്തെ ആദ്യത്തെ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ഫ്യുവൽ സെൽ ഇലക്ട്രിക് പാസഞ്ചർ വാഹനം, ix35, രണ്ടാം തലമുറ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനം, നെക്സോ എന്നിവ അവതരിപ്പിച്ച ഹ്യുണ്ടായി ഇപ്പോൾ പതിറ്റാണ്ടുകളുടെ അനുഭവം, ലോകത്തെ പ്രമുഖ ഫ്യുവൽ സെൽ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തുകയാണ് നിലവിൽ.

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

ഡ്യുവൽ 95-കിലോവാട്ട് ഫ്യുവൽ സെൽ സ്റ്റാക്കുകളുള്ള 190-കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ സംവിധാനമാണ് സിയന്റ് ഹെവി ഡ്യൂട്ടി ട്രക്കിന് കരുത്തേകുന്നത്. ഇത് ഏഴ് വലിയ ഹൈഡ്രജൻ ടാങ്കുകൾ 32.09 കിലോഗ്രാം ഹൈഡ്രജൻ സംഭരണ ശേഷി എന്നിവയും വാഗ്ദാനം ചെയ്യുന്നു.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

വാണിജ്യ ഉപഭോക്താക്കളിൽ നിന്നുള്ള പ്രത്യേക ആവശ്യകതകളും സ്വിറ്റ്സർലൻഡിലെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ചേർന്നുള്ള ഒപ്റ്റിമൽ ബാലൻസ് ഉപയോഗിച്ചാണ് ട്രക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ ട്രക്കിനും ഇന്ധനം നിറയ്ക്കുന്നതിനുള്ള സമയം ഏകദേശം എട്ട് മുതൽ 20 മിനിറ്റ് വരെയാണ്.

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

ദൈർഘ്യമേറിയതും കുറഞ്ഞ ഇന്ധനം നിറയ്ക്കുന്ന സമയവും കാരണം വാണിജ്യ ഷിപ്പിംഗിനും ലോജിസ്റ്റിക്സിനും ഫ്യുവൽ സെൽ സാങ്കേതികവിദ്യ നന്നായി യോജിക്കുന്നു. ഡ്യുവൽ മൗണ്ട് ചെയ്ത ഫ്യുവൽ സെൽ സംവിധാനം ഹെവി-ഡ്യൂട്ടി ട്രക്കുകളെ പർവതപ്രദേശങ്ങളുടെ മുകളിലേക്കും താഴേക്കും ഓടിക്കാൻ ആവശ്യമായ ഊർജം നൽകുന്നു.

MOST READ: ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

വടക്കേ അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള ആഗോള വിപണികളെ ലക്ഷ്യമിട്ട് മോടിയുള്ളതും കരുത്തുള്ളതുമായ മെച്ചപ്പെട്ട ഫ്യുവൽ സെൽ സംവിധാനമുള്ള പൂർണ ചാർജിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ഒരു ദീർഘദൂര ട്രാക്ടർ യൂണിറ്റ് ഹ്യുണ്ടായി മോട്ടോർ വികസിപ്പിച്ചു വരികയാണ്.

ലോകത്തെ ആദ്യ ഫ്യുവൽ സെൽ ഹെവി ട്രക്ക്; സിയന്റിന്റെ ആദ്യ യൂണിറ്റുകൾ കൈമാറി ഹ്യുണ്ടായി

സിയന്റ് ഫ്യുവൽ സെൽ ട്രക്കുകൾക്ക് പുറമെ രണ്ടാം തലമുറ ഹൈഡ്രജൻ പവർ എസ്‌യുവിയായ നെക്‌സോയുടെ നിർമാതാവും ഹ്യുണ്ടായി ആണ്. 2025 ആകുമ്പോഴേക്കും 110,000 ഫ്യുവൽ സെൽ ഇവികൾ ഉൾപ്പെടെ 670,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Shipped First 10 Units Of Xcient Fuel Cell Truck. Read in Malayalam
Story first published: Monday, July 6, 2020, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X