AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്
AMG മോഡലുകളുടെ പ്രാദേശിക നിര്‍മ്മിക്കുമെന്ന് മെര്‍സിഡീസ് ബെന്‍സ് അടുത്തിടെ അറിയിച്ചിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള AMG GLC 43 കൂപ്പെയാകും ഇത്തരത്തില്‍ ആദ്യം വിപണിയില്‍ എത്തുകയെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴുള്ളവയെല്ലാം പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റ് അല്ലെങ്കില്‍ CBU മോഡലുകളായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത്. CBU മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂപ്പെ എസ്‌യുവിക്ക് കാര്യമായ വിലക്കുറവുണ്ടാകും.

മെര്‍സിഡീസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് സബ് ബ്രാന്‍ഡായ AMG നിലവില്‍ പെര്‍ഫോമന്‍സ് ലിമോസിന്‍, പെര്‍ഫോമന്‍സ് എസ്‌യുവികള്‍, എസ്‌യുവി കൂപ്പെ, സ്‌പോര്‍ട്‌സ് കാറുകള്‍ എന്നിവയുടെ വിശാലമായ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 നവംബര്‍ 3-ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പുതിയതും പ്രാദേശികമായി ഒത്തുചേര്‍ത്തതുമായ AMG GLC 43 കൂപ്പെ പുറത്തിറക്കും. ഇത് ഇന്ത്യയിലെ ആദ്യത്തെ AMG വാഹനമായിരിക്കും.

കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ എത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആ പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാകും ഇതെന്നും കമ്പനി അറിയിച്ചു.
MOST READ: CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

ഏകദേശം 80 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എന്നാല്‍ പൂര്‍ണമായും ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ വാഹനത്തിന് ഒരു കോടി രൂപയില്‍ അധികം വിപണിയില്‍ വില പ്രതീക്ഷിക്കാമായിരുന്നു.

കാഴ്ചയില്‍, എസ്‌യുവില്‍ വെര്‍ട്ടിക്കള്‍ സ്ലേറ്റുകളുള്ള എഎംജി നിര്‍ദ്ദിഷ്ട പനാമെറിക്കാന ഗ്രില്‍, ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള എല്‍ഇഡി ഹൈ-പെര്‍ഫോമന്‍സ് ഹെഡ്‌ലാമ്പുകള്‍, എയര്‍ ഇന്റേക്കുകള്‍ക്ക് മുകളിലുള്ള മാറ്റ് ബ്ലാക്ക് ഫിനുകള്‍ എന്നിവ ലഭിക്കും.
MOST READ: ഗ്രോം നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ആഗോളതലത്തില്‍, AMG GLC 43 4 മാറ്റിക് കൂപ്പെ സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് AMG ലൈറ്റ്-അലോയ് വീലുകളുമായാണ് വരുന്നത്, എന്നാല്‍ 19 മുതല്‍ 21 ഇഞ്ച് വരെ വലുപ്പമുള്ള 5 അലോയ് ഓപ്ഷനുകളും മെര്‍സിഡീസ് വാഗ്ദാനം ചെയ്യും.

പിന്നില്‍, വിശാലമായ ആപ്രോണ്‍, ഡിഫ്യൂസര്‍, രണ്ട് റൗണ്ട് ട്വിന്‍ ടെയില്‍പൈപ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയുമായാണ് കാര്‍ വരുന്നത്. സ്‌പോര്‍ട്ടി വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാകും മോഡലിന്റെ മറ്റൊരു സവിശേഷത.
MOST READ: നിരത്തുകളിലെ രാജാവാകാൻ ഹോണ്ട ഹൈനസ് CB350; ഡെലിവറി ആരംഭിച്ച് ഹോണ്ട

3.0 ലിറ്റര്‍ V6 ബൈ-ടര്‍ബോ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 385 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കും. 250 കിലോമീറ്ററാണ് പരമാവധി വേഗത. 4.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.


Click it and Unblock the Notifications








