ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഉൾപ്പെടെ മൂന്ന് പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതുക്കിയ കോമ്പസ് അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ ഡിസൈൻ നവീകരണങ്ങൾക്കൊപ്പമായിരിക്കും എസ്‌യുവി ഇനി വിപണിയിൽ ഇടംപിടിക്കുക. മുൻവശത്ത് നിലവിലെ ഹെഡ്‌ലാമ്പുകൾക്ക് പകരമായി പുനർനിർമിച്ച ചെറിയ യൂണിറ്റാകും ഒരുങ്ങുക.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മുൻ ഗ്രിൽ, ബമ്പർ എന്നിവയും ഇതോടൊപ്പം പുതുക്കും. സിഗ്നേച്ചർ സെവൻ സ്ലിറ്റ്സ് ഗ്രിഡ് മുകളിലേക്ക് നീക്കും. കുറഞ്ഞ വായു ഉപഭോഗവും ഫോഗ് ലാമ്പ് ഫ്രെയിമുകളും സൂക്ഷ്മമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും. സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമായി തുടരുമ്പോൾ പിന്നിൽ പരിഷ്ക്കരിച്ച ബമ്പറും എൽഇഡി ടെയിൽ ലാമ്പുകളും ജീപ്പ് കോമ്പസിന് ലഭിക്കും.

MOST READ: പുതുമകളോടെ ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 12.40 ലക്ഷം രൂപ മുതല്‍

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും വലിയ മാറ്റം ക്യാബിനുള്ളിലായിരിക്കും . 2021 ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് 12.3 ഇഞ്ച് വലിയ പോർട്രെയിറ്റ് ശൈലിയിലുള്ള പുതിയ ഇൻഫോടെയിൻമെന്റ് സംവിധാനം ലഭിക്കും. ഇത് എഫ്‌സി‌എയുടെ ഏറ്റവും പുതിയ യു‌കണക്‌ട് 5 ഇൻ‌ഫോടെയിൻ‌മെന്റ് യൂണിറ്റാണ്. കഴിഞ്ഞ വർഷം ഉപഭോക്തൃ ഇലക്ട്രോണിക് ഷോയിൽ ഇത് അവതരിപ്പിച്ചിരുന്നു.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

6 ജിബി റാമും 64 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്ന ഈ സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ആമസോൺ അലക്‌സയെ പിന്തുണയ്‌ക്കുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ എസ്‌യുവിക്ക് ഡ്രൈവർ സഹായ സംവിധാനങ്ങളായ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ലഭിച്ചേക്കാം.

MOST READ: പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

1.4 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ തുടർന്നും കോമ്പസിൽ ഇടംപിടിക്കുന്നതിനാൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഗിയർബോക്‌സ് ഓപ്ഷനിൽ ഒരു മാനുവലും ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും. ബ്രാൻഡിനുള്ള ഒരേയൊരു മികച്ച വിൽപ്പനക്കാരൻ കോമ്പസ് ആണെന്ന് തിരിച്ചറിഞ്ഞതിനാൽ ഈ എസ്‌യുവിയിലേക്ക് ജീപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച കാലത്ത് കോമ്പസിന് മികച്ച വിൽപ്പന നേടാൻ സാധിച്ചിരുന്നു. 25,000 യൂണിറ്റുകളുടെ വിൽപ്പന അതിവേഗം നേടാൻ അവർക്കായി. എന്നാൽ അടുത്തകാലത്തായി പുതിയ എതിരാളികൾ കളംനിറഞ്ഞതോടെ അമേരിക്കൻ ബ്രാൻഡിന്റെ വിൽപ്പന കണക്കുകൾ മുമ്പത്തെപ്പോലെ അത്ര മെച്ചപ്പെട്ടതല്ല.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉൾപ്പടെ നിരവധി നിരവധി മോഡലുകളെ സമീപ ഭാവിയിൽ രാജ്യത്ത് അവതരിപ്പിക്കാനാണ് ജീപ്പിന്റെ പദ്ധതി. പുതിയ തന്ത്രം നവീകരിച്ച കോമ്പസിലൂടെ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരു സബ്-4 മീറ്റർ എസ്‌യുവി, പുതിയ ഏഴ് സീറ്റർ എസ്‌യുവി തുടങ്ങിയ മോഡലുകളെയും ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ ബ്രാൻഡിന്റെ രണ്ട് ഐതിഹാസിക മോഡലുകളെയും ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്താനും ജീപ്പ് ആഗ്രഹിക്കുന്നു. അവ CBU ഇറക്കുമതിയായിരിക്കും രാജ്യത്ത് എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift Exterior, Interior Details revealed. Read in Malayalam
Story first published: Wednesday, April 29, 2020, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X