ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ലോകമെമ്പാടുമുള്ള നിരവധി വിപണികൾക്കായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ സമ്മാനിക്കാൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. ഒരു മാധ്യമ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രാൻഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഈ മോഡലുകൾ ഭാവിയിൽ ഇന്ത്യൻ വിപണിയിലും ഇടംപിടിക്കും. നിലവിൽ, ഇന്ത്യയിലെ ഏറ്റവും ചെറിയ കാർ നിർമാതാക്കളാണ് FCA. ആഭ്യന്തര വിപണിയിൽ വെറും 0.3 ശതമാനം വിപണി വിഹിതം മാത്രമാണ് കമ്പനിക്കുള്ളത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

വിൽ‌പന വളരെ മോശമായതിനാൽ ഫിയറ്റ് ബ്രാൻഡ് 2019 അവസാനത്തോടെ ഇന്ത്യയിൽ നിന്നും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അതോടൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഫിയറ്റിന്റെ കാറുകൾക്ക് അന്ത്യംകുറിക്കുന്നതിന് കാരണമായി.

MOST READ: ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

അതിനാൽ പുന്തോ, അർബൻ ക്രോസ്, ലിനിയ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചിരുന്ന ഫിയറ്റ് ബ്രാൻഡിനെ ഉപേക്ഷിക്കാനും ജീപ്പ് ബ്രാൻഡിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും FCA ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ജീപ്പിന്റെ സ്ഥാനം നമ്മുടെ രാജ്യത്ത് ഏകീകരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളും കൊണ്ടുവരാൻ കമ്പനി തയാറായേക്കും.

MOST READ: പുത്തൻ ഹോണ്ട സിറ്റിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ജീപ്പ് ഇന്ത്യയ്ക്ക് ഇപ്പോൾ മൊത്തം അഞ്ച് എസ്‌യുവികളാണ് പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്കുള്ളത്. ഇതിൽ കോമ്പസ്, കോമ്പസ് ട്രെയ്‌ൽഹോക്ക്, റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി, ഗ്രാൻഡ് ചെറോക്കി SRT എന്നിവ ഉൾപ്പെടുന്നു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ഇന്ത്യയിൽ വിപണി വിഹിതം വർധിപ്പിക്കാനായി മറ്റ് മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും കമ്പനി വിലയിരുത്തുന്നുണ്ട്.

MOST READ: എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

കോമ്പസ്, റാങ്‌ലർ, റെനെഗേഡ് എന്നിവയുടെ പാർട്ട്-ഇലക്ട്രിക് പതിപ്പുകളുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വിഭാഗത്തിലേക്ക് കമ്പനി ഇതിനകം കടന്നുവന്നിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും ഒരു പൂർണ ഇലക്ട്രിക് വാഹനം തികച്ചും വ്യത്യസ്തമായ വിപണന തന്ത്രമാകും.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

അന്താരാഷ്ട്ര തലത്തിൽ ഇലക്ട്രിക് വാഹന ശ്രേണിയിൽ ജീപ്പിന് നിരവധി മോഡലുകൾ ഉണ്ട്. അതിനാൽ ഇവയുടെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറിച്ച് വിലയിരുത്തി വരികയാണെന്നും നിലവിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുകയാണ് പ്രഥമമായ ലക്ഷ്യമെന്നും കമ്പനിയുടെ ഇവി അവതരണ പദ്ധതിയെക്കുറിച്ച് സംസാരിച്ച FCA ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത പറഞ്ഞു.

More from DriveSpark

Article Published On: Friday, June 26, 2020, 11:11 [IST]
English summary
Fiat Chrysler Automobiles Working On Battery-Powered Vehicles. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X