2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ
2020 ഓഗസ്റ്റിൽ, കിയ മോട്ടോർസ് തങ്ങളുടെ മുൻനിര എംപിവിയായ കാർണിവലിന്റെ അടുത്ത തലമുറയെ വെളിപ്പെടുത്തി. തലമുറയുടെ അപ്‌ഡേറ്റിൽ എസ്‌യുവി പോലുള്ള രൂപകൽപ്പനയും നിരവധി സവിശേഷതകളും നാം കണ്ടു.

ഇപ്പോൾ, നിർമ്മാതാക്കൾ കൊറിയയിൽ ഹൈ-ലിമോസിൻ രൂപത്തിൽ കാർണിവലിനായി കൂടുതൽ പ്രീമിയം ട്രിം അവതരിപ്പിച്ചിരിക്കുകയാണ്.

ഏഴ്/ ഒമ്പത് സീറ്റർ കോൺഫിഗറേഷനുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഈ പ്രത്യേക വേരിയന്റ് കിയയുടെ മുൻനിര എംപിവിയിലേക്ക് ലിമോസിൻ പ്രീമിയങ്ങൾ ചേർക്കുന്നു.
MOST READ: കൂടുതൽ കരുത്തും പുതുമകളും; 2021 ഹോണ്ട CB125R വിപണിയിൽ

രൂപകൽപ്പനയിൽ നിന്ന് ആരംഭിക്കുമ്പോൾ കാർണിവൽ ഹൈ-ലിമോസിനിൽ ഏറ്റവും ദൃശ്യമായ വ്യത്യാസം അസംബന്ധമായി ഉയർന്ന റൂഫാണ്, അത് ലഗേജ് സ്പെയിസിനായി ഉദ്ദേശിച്ചതാണ് എന്ന് തോന്നാം.

എന്നാൽ ഇത് യഥാർത്ഥത്തിൽ ഹെഡ്‌റൂം വർധിപ്പിക്കുന്നതിനാണ്. ഫ്രണ്ട് ബമ്പർ ഗാർഡ്, സൈഡ് സ്റ്റെപ്പുകൾ, ഉയർന്ന റൂഫിന്റെ പിൻഭാഗത്ത് ഒരു എൽഇഡി ഓക്സിലറി ബ്രേക്ക് ലൈറ്റ്, ഹൈ-ലിമോസിൻ ബാഡ്ജിംഗ് എന്നിവയും മറ്റ് ബാഹ്യ ട്വീക്കുകളും മോഡൽ ഉൾക്കൊള്ളുന്നു.
MOST READ: പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കിയ ഹൈ-ലിമോസിൻ നെയിംപ്ലേറ്റ് വെറുതെ ഒരു രസത്തിന് അങ്ങ് ഉപയോഗിച്ചതല്ല. ക്യാബിനിൽ യഥാർത്ഥത്തിൽ ലോഞ്ച് പോലുള്ള വെളുത്ത തീമും രണ്ടാമത്തെ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും ലെഗ് റെസ്റ്റുകളുമുണ്ട്.

രണ്ടാമത്തെ വരിയുടെ മധ്യഭാഗത്ത് 21.5 ഇഞ്ച് വിശാലമായ എന്റർടെയിൻമെന്റ് സംവിധാനവും നിർമ്മാതാക്കൾ ഒരുക്കുന്നു. എയർ പ്യൂരിഫയർ, ഹീറ്റഡ് & കൂൾഡ് കപ്പ് ഹോൾഡറുകൾ, എൽഇഡി ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പ്ലേറ്റഡ് സൈഡ് കർട്ടനുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ എൽഇഡി റീഡിംഗ് ലൈറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
MOST READ: ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ കാർണിവൽ ഹൈ-ലിമോസിൻ 294 bhp കരുത്തും / 355 Nm torque ഉം പുറപ്പെടുവിക്കുന്ന 3.5 ലിറ്റർ V6 ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുമായാണ് വരുന്നത്.

സ്റ്റാൻഡേർഡ് കാർണിവലിന് 272 bhp കരുത്തും / 332 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ MPI V6 പെട്രോളും 202 bhp കരുത്തും / 440 Nm torque ഉം വികസിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കും.
MOST READ: സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാട്ടിലേക്ക് മടങ്ങുമ്പോൾ, 2022 -ഓടെ ഇന്ത്യക്ക് സ്റ്റാൻഡേർഡ് പുതുതലമുറ കിയ കാർണിവൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈ-ലിമോസിൻ ട്രിം ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ അറിവായിട്ടില്ല, എന്നാൽ മൂന്നാം തലമുറയിലെ കാർണിവൽ ഹൈ-ലിമോസിൻ ട്രിം 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു.


Click it and Unblock the Notifications








