ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച് അതിവേഗം ജനപ്രീതി നേടിയെടുത്ത ബ്രാൻഡാണ് കിയ മോട്ടോർസ്. നിലവിൽ രണ്ട് മോഡലുകളാണ് കിയയിൽ നിന്നും രാജ്യത്ത് വിൽപ്പനക്ക് എത്തുന്നത്.

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ആദ്യത്തേത് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന താരപദവിയുള്ള സെൽറ്റോസും രണ്ടാമത്തേത് പ്രീമിയം എംപിവിയായ കാർണിവലുമാണ്. രണ്ട് കാറുകളും വൻഹിറ്റുമാണ് നേടിയത്. ഇപ്പോൾ തങ്ങളുടെ മൂന്നാമത്തെ മോഡലിനെയും കിയ വരും മാസത്തിൽ വിപണിയിൽ എത്തിക്കും.

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ഇത്തവണ ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലേക്ക് സോനെറ്റുമായാണ് കിയ എത്തുന്നത്. ഇത് ബ്രാൻഡിൽ നിന്നും വിപണിയിൽ എത്തുന്ന ഏറ്റവും കുഞ്ഞൻ മോഡലാണ്. പറഞ്ഞുവരുന്നത് ഇതൊന്നുമല്ല. ബ്രാൻഡ് ഇന്ത്യക്കായുള്ള നാലാം മോഡലിനെയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

MOST READ: ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

പുതിയ റിപ്പോർട്ട് അനുസരിച്ച് 2021 ന്റെ തുടക്കത്തിൽ രാജ്യത്ത് കിയ അതിന്റെ നാലാമത്തെ മോഡലിനെയും വിപണിയിലെത്തിക്കും. ആദ്യ കുറച്ച് വർഷങ്ങളിൽ ഇന്ത്യയിൽ റിക്രിയേഷണൽ വെഹിക്കിൾസ് മാത്രം വിൽക്കാനാണ് കിയ പദ്ധതിയിടുന്നത്. തുടക്കത്തിൽ സി‌യു‌വി / എസ്‌യുവികളും എം‌പി‌വികളും മാത്രം സമാരംഭിക്കുക എന്നതാണ് കമ്പനിയുടെ തന്ത്രം.

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

അതിനാൽ അതിന്റെ നാലാമത്തെ മോഡൽ ഒരു സി‌യുവി / എസ്‌യുവി മോഡൽ അല്ലെങ്കിൽ ഒരു എം‌പിവി ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.സെൽറ്റോസും സോനെറ്റും രണ്ട് വ്യത്യസ്‌ത വിഭാഗത്തിൽ എത്തിയതോടെ കിയക്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എസ്‌യുവി സെഗ്‌മെന്റിൽ സാന്നിധ്യമുണ്ട്.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

എന്നാൽ റിനോ ക്വിഡ് പോലുള്ള എ-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ കിയക്ക് നിലവിൽ പദ്ധതികളൊന്നുമില്ല. കമ്പനിയുടെ ആഗോള സി-എസ്‌യുവിയായ സ്‌പോർടേജിന് വർഷാവസാനത്തോടെ ഒരു പൂർണ മോഡൽ മാറ്റം ലഭിക്കും. അതിനാൽ 2021-ന്റെ തുടക്കത്തിൽ ഇത് ഇവിടെയെത്താൻ സാധ്യതയില്ല.

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ഒരു ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് മോഡൽ ഇപ്പോൾ അവതരിപ്പിക്കാനും കിയയ്ക്ക് താൽപര്യമില്ല. അതിനാൽ നിരോ എത്തുമെന്നും പ്രതീക്ഷിക്കേണ്ട. അതേസമയം സോൾ ക്രോസ്ഓവറിലേക്കാണ് ഇപ്പോൾ പലരും വിരൽ ചൂണ്ടുന്നത്. ഇതു സംബന്ധിച്ച വാർത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു.

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

എന്നിരുന്നാലും നമ്മുടെ വിപണിയിൽ വിജയിക്കാൻ സോളിനെ പ്രാദേശികമായി നിർമിക്കേണ്ടതുണ്ട്. കൂടാതെ 2021-ൽ ഇന്ത്യയിൽ ഒരു എം‌പിവി പുറത്തിറക്കുമെന്ന് കിയ സ്ഥിരീകരിച്ചിട്ടുണ്ട്. മാരുതി എർട്ടിഗ, മാരുതി XL6, മഹീന്ദ്ര മറാസോ തുടങ്ങിയ എതിരാളികളോട് മത്സരിക്കുന്ന കോംപാക്‌ട് എംപിവി ആയിരിക്കും ഇത്.

MOST READ: 290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ഇത് പ്രാദേശികമായാകും കിയ നിർമക്കുക. ഈ മോഡലിന്റെ പ്രാദേശിക പരിശോധന ആരംഭിച്ചിട്ടില്ല. അതിനാൽ അടുത്ത വർഷം തുടക്കത്തിൽ ഇത് വിപണിയിൽ എത്താനുള്ള സാധ്യതയില്ല. കൂടാതെ സോനെറ്റിന് തൊട്ടുപിന്നാലെ പ്രാദേശികമായി നിർമിച്ച ഉയർന്ന വോളിയം മോഡൽ പുറത്തിറക്കാൻ കിയയ്ക്ക് കഴിഞ്ഞേക്കില്ല.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

രണ്ട് പ്രധാന അവതരണങ്ങൾക്കിടയിൽ ഡീലർമാർക്ക് കുറച്ച് ആശ്വാസ കാലയളവ് ആവശ്യമായി വന്നേക്കാം. അതിനാൽ നാലാമത്തെ മോഡൽ ഒരുപക്ഷേ പ്രാദേശികമായി കൂട്ടിച്ചേർത്ത ഇറക്കുമതിയായിരിക്കും. എന്നാൽ ഇപ്പോൾ എന്തായിരിക്കുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ സാധ്യമല്ല.

More from DriveSpark

Article Published On: Friday, May 29, 2020, 19:41 [IST]
English summary
Kia Motors To Launch Its Fourth Model In India Next Year. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X