സോനെറ്റിന്റെ 70,000 യൂണിറ്റുകള്‍ ആദ്യ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി കിയ
സെല്‍റ്റോസും, കാര്‍ണിവല്ലും വിപണിയില്‍ ഹിറ്റായതോടെ മൂന്നാമത്തെ മോഡലായ സോനെറ്റിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കിയ മോട്ടോര്‍സ്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കും.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം മാറ്റിവെയ്ക്കുമോ എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 2020 ഓട്ടോ എക്‌സ്‌പോയിലാണ് മോഡലിനെ കമ്പനി പരിചയപ്പെടുത്തുന്നത്.

വിപണിയില്‍ എത്തുന്നതോടെ ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രിലെവല്‍ വാഹനമായിരിക്കും സോനെറ്റ്. വാഹനത്തെ സംബന്ധിച്ച് ഇതിനോടകം തന്നെ മിക്ക കാര്യങ്ങളും കമ്പനി തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോല്‍ കുറച്ച് വിവരങ്ങള്‍ കൂടി പുറത്തുവരുന്നത്.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

ആന്ധ്രാപ്രദേശിലെ, അനന്തപുര്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. വില്‍പ്പന ആരംഭിക്കുന്ന ആദ്യ വര്‍ഷത്തില്‍ കുറഞ്ഞത് 70,000 യൂണിറ്റുകള്‍ എങ്കിലും നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വിപണിയില്‍ എത്തുമ്പോള്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയരാകും ഈ മോഡലിന്റെ എതിരാളികള്‍. പ്രധാന എതിരാളിയാകുന്ന വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക.
MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലമായ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍.

എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. സെല്‍റ്റോസിന് സമാനമായ അകത്തളം തന്നെയാകും സോനെറ്റിലും ഒരുങ്ങുക.
MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീലും സെല്‍റ്റോസില്‍ നിന്നും കടമെടുക്കുമെങ്കിലും വലിയ എസി വെന്റുകളുള്ള ഒരു മികച്ച രൂപകല്‍പ്പന ഈ മോഡലില്‍ അവതരിപ്പിക്കും.

അതോടൊപ്പം വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി എന്നിവയും സോനെറ്റില്‍ പ്രതീക്ഷിക്കാം. വാഹനത്തിന്റെ എഞ്ചിനും ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തവയാണ്.
MOST READ: കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 99 bhp കരുത്ത് നൽകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിൽ ഇടംപിടിക്കും. വില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭ്യമല്ലെങ്കിലും ഏഴ് ലക്ഷം രൂപ മുതലായിരിക്കും സോനെറ്റിന്റെ പ്രാരംഭ വില.


Click it and Unblock the Notifications








