മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

വാഹന നിരയിൽ രണ്ട് മോഡലുകൾ മാത്രമുള്ള ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും പുതിയ നിർമ്മാതാക്കളിലൊരാളായ കിയ മോട്ടോർസ് ഇന്ത്യ, ദീർഘകാലമായി രാജ്യത്ത് സ്ഥാപിതമായ നിരവധി കമ്പനികളെ സെയിൽസ് ചാർട്ടിൽ മറികടന്നിട്ടുണ്ട്.

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

എന്നിരുന്നാലും, 2020 ഏപ്രിൽ, ഒരു കാർ‌ നിർമാതാക്കളുടെയും മാസം ആയിരുന്നില്ല, രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരുന്നതിനാൽ എല്ലാ കമ്പനിയും വിൽ‌പന കണക്കുകളിൽ പൂജ്യമാണ് രേഖപ്പെടുത്തിയത്.

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

കഴിഞ്ഞ മാസം, കിയ 1,661 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. പ്രത്യേകിച്ചും സെൽറ്റോസ് മാത്രം പ്രതിമാസം 10,000 -ത്തിലധികം യൂണിറ്റുകൾ ശരാശരി വിറ്റു പോകുന്ന സ്ഥാനത്ത് ഇത് അത്ര വലിയ ഒരു കണക്കല്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് നിർമ്മാതാക്കൾക്ക് ഒരു ശുഭാപ്തി വിശ്വാസമുണർത്തുന്ന സംഖ്യയാണ്.

MOST READ: ഇക്കോസ്പോർട്ടിന് ഒരു ഇലക്‌ട്രിക് അപരൻ; യുവാൻ ഇലക്‌ട്രിക്കിനെ കുറിച്ച് കൂടുതൽ അറിയാം

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

നിലവിൽ വളരെയധികം ആവശ്യമുള്ള വിൽപ്പന ആക്കം ഇവ നൽകുന്നു. മിഡ് സൈസ് എസ്‌യുവിയായ സെൽറ്റോസ് കഴിഞ്ഞ മാസം മൊത്തം 1611 യൂണിറ്റുകൾ വിൽപ്പന രേഖപ്പെടുത്തിയപ്പോൾ പ്രീമിയം എംപിവിയായ കാർണിവൽ 50 യൂണിറ്റ് വിൽപ്പന നേടി.

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവയുൾപ്പെടെ മിക്ക പ്രമുഖ കാർ നിർമ്മാതാക്കളും ചില ലാഭകരമായ കിഴിവുകളും ആകർഷകമായ സാമ്പത്തിക പദ്ധതികളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

എങ്കിലും, കിയ ഇതുവരെ തങ്ങളുടെ ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ ഏതെങ്കിലും തരത്തിലുള്ള കിഴിവുകൾ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സെൽറ്റോസും കാർണിവലും ഉൾപ്പെടുന്ന കമ്പനിയുടെ നിലവിലെ വാഹന നിരയിലെ രണ്ട് മോഡലുകൾക്കും ഇതുവരെ ശക്തമായ പ്രതികരണം ലഭിച്ചതിനാലാണിത്.

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

എന്നിരുന്നാലും, അടുത്തിടെ 2020 ഹ്യുണ്ടായി ക്രെറ്റയുടെ രംഗപ്രവേശം തീർച്ചയായും കിയ മോട്ടോർസ് ഇന്ത്യയെ ആശങ്കാകുലരാക്കുന്ന ഒന്നാണ്.

MOST READ: ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

ഈ കാരണത്താലാണ് നിർമ്മാതാക്കൾ മെച്ചപ്പെട്ട അപ്പീലിനായി കിയ സെൽറ്റോസിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയത്. ഇപ്പോൾ 18 -ഓളം പുതിയ മാറ്റങ്ങളോടെ വരുന്ന വാഹനം 30,000 രൂപ വരെ വിലയേറിയതായി മാറി. എസ്‌യുവിക്ക് ഇപ്പോൾ 9.89 ലക്ഷം മുതൽ 17.34 ലക്ഷം വരെയാണ് എക്സ്‌-ഷോറൂം വില.

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

സെൽറ്റോസിന്റെ താഴത്തെ പതിപ്പുകൾക്ക് കിയ നിരവധി സവിശേഷതകൾ ചേർത്തു. ഇതുകൂടാതെ, ഓറഞ്ച്-വൈറ്റ് ഇരട്ട-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഷേഡും കമ്പനി പുതിയതായി ചേർത്തിട്ടുണ്ട്.

MOST READ: ജൂണിൽ വാഹനങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഹ്യുണ്ടായി

മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നതിനു പുറമേ, ഉയർന്ന പതിപ്പുകൾക്ക് കമ്പനി ചില പുതിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്. അവസാനമായി GTK 1.4 T-GDI മാനുവൽ, GTX 1.4 T-GDI ഓട്ടോമാറ്റിക് വകഭേദങ്ങൾ കമ്പനി നിർത്തലാക്കി.

Most Read Articles

Malayalam
English summary
KIA Sells 1661 Unit Vehicles In India In 2020 May. Read in Malayalam.
Story first published: Wednesday, June 3, 2020, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X