സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അടുത്തിടെ മൂന്ന് പുതിയ കാറുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. കരോക്ക് മിഡ്-സൈസ് എസ്‌യുവി, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, റാപ്പിഡ് 1.0 ടിഎസ്ഐ എന്നിവയാണ് ബ്രാൻഡ് അവതരിപ്പിച്ച മോഡലുകൾ.

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളുമായാണ് പുതിയ 2020 സ്കോഡ റാപ്പിഡ് 1.0 ടി‌എസ്‌ഐ എത്തിയത്. പക്ഷേ ഏറ്റവും വലിയ മാറ്റം ലഭിച്ചത് എഞ്ചിനിൽ തന്നെയാണ്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ സ്കോഡ റാപ്പിഡിന് കരുത്ത് പകരുന്നത്. ഇത് പോളോയ്ക്കും വെന്റോയിലും ബ്രാൻഡ് അവതരിപ്പിച്ച അതേ യൂണിറ്റാണ്.

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

ഈ എഞ്ചിന് 108 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഓട്ടോമാറ്റിക് യൂണിറ്റിന്റെ അഭാവം റാപ്പിഡിന്റെ വിൽപ്പനയെ ബാധിക്കുന്നുണ്ടെന്നാണ് സ്കോഡ മനസിലാക്കിയിരിക്കുന്നത്.

MOST READ: 2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

തുടർന്ന് ദീപാവലിക്ക് മുമ്പുള്ള ഉത്സവ സീസണിൽ അതായത് നവംബറോടു കൂടി സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് വകഭേദം ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് അവതരിപ്പിക്കും. സ്കോഡ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

റാപ്പിഡ് 1.0 ടി‌എസ്‌ഐക്ക് ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് യൂണിറ്റിന് പകരം ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അതിന്റെ ചെറിയ എഞ്ചിനുകൾ ടോർഖ് കൺവെർട്ടറുകളുമായി ജോടിയാക്കുമെന്ന് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

അതേസമയം 1,500 സിസിക്ക് മുകളിലുള്ളതോ അതിന് സമാനമായതോ ആയ എഞ്ചിനുകൾക്കൊപ്പം ഡി‌എസ്‌ജി വാഗ്ദാനം ചെയ്യും. ഒരേ ടോർഖ് കൺവെർട്ടർ യൂണിറ്റ് 2020 ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ സെഡാൻ എന്നിവയിൽ ലഭ്യമാണ്.

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

സ്‌കോഡ റാപ്പിഡ് പെട്രോൾ അവതാരത്തിൽ മാത്രമേ ഇപ്പോൾ ലഭ്യമാകൂ. കാരണം ഇന്ത്യയിലെ കർശനമായ ബി‌എസ്‌-VI മാനദണ്ഡങ്ങൾക്കനുസൃതമായി ഡീസൽ ഉടമസ്ഥാവകാശം നീക്കംചെയ്യാൻ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തീരുമാനിച്ചു.

MOST READ: ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

റൈഡർ, ആംബിഷൻ, ഫീനിക്സ്, സ്റ്റൈൽ, മോണ്ടെ കാർലോ എന്നീ അഞ്ച് വേരിയന്റുകളിൽ സെഡാൻ ലഭ്യമാണ്. 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് റാപ്പിഡിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

നിലവിൽ സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏറ്റവും താങ്ങാവുന്ന വിലയാണിത്. മാരുതി സിയാസ്, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി എന്നിവയാണ് സ്കോഡ റാപ്പിഡിന് വിപണിയിൽ വെല്ലുവിളി ഉയർത്തുന്ന മറ്റ് മോഡലുകൾ.

More from DriveSpark

Article Published On: Wednesday, June 3, 2020, 15:04 [IST]
English summary
2020 Skoda Rapid Automatic Launch Soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X