2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഗോള എസ്‌യുവി മോഡലായ ഫോർച്യൂണറിന് ഉടൻ തന്നെ ഒരു മുഖംമിനുക്കൽ ലഭിക്കും. ഇത് ജൂൺ നാലിന് തായ്‌ലൻഡ് വിപണിയിൽ ആകും ആദ്യം അരങ്ങേറ്റം കുറിക്കുക.

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

ഇന്ത്യയിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വർഷം അവസാനത്തോടെ മാത്രമേ എത്തുകയുള്ളൂ. അടുത്തിടെ എസ്‌യുവിയുടെ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇത് വാഹനം എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്നുണ്ട്. തായ്‌ലൻഡിൽ 2015 പകുതിയോടെയാണ് ഫോർച്യൂണർ എത്തുന്നത്.

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പുറംമോടിയിൽ ഒരുപാട് മാറ്റങ്ങളാണ് ടൊയോട്ട അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈൻ കൂടുതൽ ലക്ഷ്യബോധമുള്ളതും സ്‌പോർടിയറുമായി മാറുന്നു.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

കൂടാതെ 2020 ടൊയോട്ട ഫോർച്യൂണറിന് 2.8 ലിറ്റർ ടർബോചാർജ്ഡ് iGD ഡീസൽ എഞ്ചിനും ലഭിക്കും. ഇത് പരമാവധി 204 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കും. അതേസമയം നിലവിലെ 2,755 സിസി എഞ്ചിൻ 3,400 rpm-ൽ 177 bhp പവറും 2,600 rpm-ൽ 450 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ടൂവിൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് നോക്കിയാൽ പുതിയ പ്രൊജക്ടർ ലെൻസുള്ള ബൈ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ ഡിസൈൻ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുനർ‌നിർമ്മിച്ച എൽ‌ഇഡി ടെയിൽ ലാമ്പുകൾ, 18 മുതൽ 20 ഇഞ്ച് വലുപ്പമുള്ള പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതിയ സൈഡ് സ്റ്റെപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

നിലവിലെ തലമുറയിൽ ഫോർച്യൂണറിനെ കൂടുതൽ കാലം നിലനിർത്താനാണ് ടൊയോട്ട ഉദ്ദേശിക്കുന്നത്. 2020 ടൊയോട്ട ഫോർച്യൂണറിന്റെ ഇന്റീരിയറിനും ധാരാളം മാറ്റങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഗേജ് സ്‌ക്രീനിലും സ്റ്റീരിയോയിലുമുള്ള മാറ്റങ്ങൾക്കിടയിൽ ഡാഷ്‌ബോർഡ് ലേഔട്ട് പരിചിതമായി തുടരുന്നു.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

മികച്ച വ്യക്തിഗതമാക്കൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിന് ടൊയോട്ട പുതിയ ആക്‌സസറികൾ നൽകും. കൂടാതെ ഓപ്ഷണൽ, സ്റ്റാൻഡേർഡ് സവിശേഷതകളുടെ ലിസ്റ്റും മികച്ച സൗകര്യം, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഇത്തവണ സമഗ്രമായി തന്നെ അകത്തളം നവീകരിച്ചു

2020 ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, മാറ്റങ്ങൾ ഇവ

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ് സൗകര്യം, ഓട്ടോമാറ്റിക് പ്രീ-കൊളിഷൻ ബ്രേക്കുകളുള്ള സമഗ്ര ടൊയോട്ട സേഫ്റ്റി സെൻസ് പാക്കേജ്, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, വേരിയബിൾ ഓട്ടോമാറ്റിക് സ്പീഡ് കൺട്രോൾ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും ടൊയോട്ട എസ്‌യുവിൽ ലഭ്യമാക്കും.

Source: Headlightmag

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Fortuner Facelift Details Leaked. Read in Malayalam
Story first published: Tuesday, June 2, 2020, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X