ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് ടി-റോക്കിനെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നത്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ തന്നെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ ഡെലിവറി കമ്പനി ആരംഭിച്ചിട്ടില്ല. ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ വാഹനം ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് കൈമാറി തുടങ്ങുമെന്നാണ് സൂചന.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ വാഹനം സംബന്ധിച്ച് ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു. വാഹനം പൂര്‍ണമായും വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു CBU ഉത്പ്പന്നമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

അതുകൊണ്ട് തന്നെ 1,000 യൂണിറ്റുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതു പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 40 ദിവസത്തിനുള്ളിലാണ് മുഴുവന്‍ യൂണിറ്റും വില്‍പ്പന നേടാനായത്.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ഇതോടെ വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി. എന്നാല്‍ പ്രാദേശിക നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

More from DriveSpark

Article Published On: Tuesday, June 2, 2020, 9:53 [IST]
English summary
Report Says Volkswagen T-Roc Sold Out In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X