ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

2020 ഓഗസ്റ്റ് 7 -ന് കിയയുടെ മൂന്നാമത്തെ വാഹനമായ സോനെറ്റ് അരങ്ങേറ്റം കുറിക്കുമെന്ന് ഈ മാസം ആദ്യം സ്ഥിരീകരിച്ചു.

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

ഇനിയും രണ്ടാഴ്ച ബാക്കി നില്‍ക്കെ, ദക്ഷിണ കൊറിയന്‍ നിരയില്‍ നിന്നും വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ ഓട്ടോയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയാണ് വാഹനം നിരത്തുകളില്‍ എത്തിയത്.

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

വരാനിരിക്കുന്ന സോനെറ്റിന് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. ഇത് വശങ്ങളെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു. റൂഫ് റെയിലുകളും വാഹനത്തിന്റെ മൊത്തത്തിലുള്ള വിഷ്വല്‍ അപ്പീലിന് അല്‍പ്പം സ്‌പോര്‍ട്ടി പരിവേഷം നല്‍കുന്നു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ബി‌എസ് VI പരിവേഷത്തിൽ മടങ്ങി വരാനൊരുങ്ങി ടൊയോട്ട ലാൻഡ് ക്രൂയിസർ

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

കാറിന് പ്രീമിയം ഫീല്‍ നല്‍കുന്നതിന് വിന്‍ഡോയുടെ പുറത്ത് ക്രോം ലൈനുകളുംറിയര്‍വ്യൂ മിററുകളിൽ ഇന്റര്‍ഗ്രേറ്റഡ് ടേണ്‍ സിഗ്‌നലും നല്‍കിയിട്ടുണ്ട്. കൂടാതെ, അല്പം വലിയ കറുത്ത ബോഡി ക്ലാഡിംഗും ലഭിക്കുന്നു.

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

എല്‍ഇഡി ടെയില്‍ ലാമ്പ്, ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റ്, റിഫ്ലക്ടറുകള്‍ എന്നിവയുള്ള ബമ്പര്‍, റാക്ക്ഡ് വിന്‍ഡ്ഷീല്‍ഡ്, താഴെയായി സോനെറ്റ് ബാഡ്ജിംഗ് എന്നിവ ലഭിച്ചേക്കും.

MOST READ: സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

കിയയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായിട്ടാണ് സോനെറ്റ് എത്തുന്നത്. 2020 ജൂണില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അവതരണം നീണ്ടുപോയത്.

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോട്ട്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക. ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനം പിന്നീട് ആഗോള വിപണിയിലും ചുവടുവെയ്ക്കും.

MOST READ: പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, സെഗ്മെന്റ്-ഏറ്റവും വലിയ 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയവയെല്ലാം സോനെറ്റിന്റെ മറ്റ് സവിശേഷതകളായിരിക്കും.

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ക്യാമറയില്‍ കുടുങ്ങി കിയ സോനെറ്റ്; സ്പൈ ചിത്രങ്ങള്‍

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവ വാഹനത്തില്‍ ലഭ്യമായേക്കും.

Most Read Articles

Malayalam
English summary
Kia Sonet Spotted Testing Ahead Of Its Global Debut In India Next Month. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X