പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

ആഗോള വിപണിയിൽ ഒരു ശക്തമായ ബ്രാന്റായ കിയ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ബ്രാൻഡായി പടിപടിയായി ഉയർന്നുവരുന്നു.

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ നിരവധി സുപ്രധാന ആഗോള വിപണികളിൽ തങ്ങളുടെ അഗ്രസ്സീവ് മോഡലുകളാൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

2021 -ന്റെ തുടക്കത്തിൽ പുതിയൊരു ലോഗോ ഉപയോഗിച്ച് സ്റ്റൈലിഷ്, ഡൈനാമിക്, ഇൻവെന്റീവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർമ്മാതാക്കളുടെ പ്ലാൻ S എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതിയിൽ S എന്നത് 'ഷിഫ്റ്റ്' -നെ സൂചിപ്പിക്കുന്നു.

MOST READ: മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

ഇലക്ട്രിക് വാഹനങ്ങളിൽ കിയ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഗോള വിപണിയിൽ തങ്ങളുടെ പ്രതിച്ഛായ ഉയർത്താൻ ലക്ഷ്യമിടുന്നെന്നും മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

ഇലക്ട്രിക് വാഹന വികസനത്തിനായി 25 ബില്യൺ ഡോളർ മുതൽമുടക്കിൽ 2025 ഓടെ കുറഞ്ഞത് 11 ഇവികളെങ്കിലും വിപണിയിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

MOST READ: ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

ഹ്യുണ്ടായിയുമായി പങ്കിട്ട ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന കിയ-ബാഡ്ജ് ഇവി ഒരുക്കുന്നത്. 2025 -ഓടെ ലോകമെമ്പാടുമുള്ള വിൽപ്പനയുടെ 20 ശതമാനമെങ്കിലും ഇവികൾക്ക് സൃഷ്ടിക്കാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

പുതിയ കിയ ലോഗോ അവസാനമായി കണ്ടത് 2019 -ൽ ഇമാജിൻ കൺസെപ്റ്റ് ഇലക്ട്രിക് കാറിലാണ്. ഈ വർഷം ഫെബ്രുവരിയിൽ, പേറ്റന്റ് ഫയൽ ചോർന്നതിന് ശേഷം, പുതിയ ലോഗോയുടെ വരവ് ബ്രാൻഡ് സ്ഥിരീകരിച്ചു.

MOST READ: മക്കാൻ എസ്‌യുവിയുടെ കരുത്തുറ്റ് GTS, ടർബോ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പോർഷ

പരിഷ്കരിച്ച ലോഗോയുമായി 2021 ഓടെ പുത്തൻ ഭാവത്തിലെത്താൻ കിയ മോട്ടോർസ്

അടുത്ത വർഷം മുതൽ വിപണിയിലെത്തുന്ന പ്രൊഡക്ഷൻ വാഹനങ്ങളിൽ ഈ പുതിയ ലോഗോ കാണുമെന്ന് പ്രതീക്ഷിക്കുന്നു. കൺസെപ്റ്റിൽ കാണുന്നത് പോലെ കിയയിലെ മൂന്ന് അക്ഷരങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, ഇത് സിഗ്നേച്ചർ ഓവൽ പാറ്റേണിലുള്ള ഡിസൈൻ ശൈലി മാറ്റിസ്ഥാപിക്കും.

Most Read Articles

Malayalam
English summary
KIA To Introduce New Brand Logo In 2021. Read in Malayalam.
Story first published: Friday, October 30, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X