ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനസിസ് തങ്ങളുടെ പുതിയ 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന എസ്‌യുവി അന്താരാഷ്ട്ര വിപണികളിൽ മെർസിഡീസ് ബെൻസ് GLC, ഔഡി Q5, ബിഎംഡബ്ല്യു X3 എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്.

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

ജർമൻ എതിരാളികൾക്ക് സമാനമായ ആഢംബരവും സുഖസൗകര്യങ്ങളുമാണ് ജെനസിസ് GV70 വാഗ്ദാനം ചെയ്യുന്നത്. "അത്‌ലറ്റിക് എലഗൻസ്" ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയുടെ സ്റ്റൈലിംഗ് ആരുടെയും മനംമയക്കുന്നതാണ്.

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

ക്വാഡ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തിനൊപ്പം കമ്പനിയുടെ സിഗ്നേച്ചർ ക്രെസ്റ്റ് ഗ്രില്ലും ജെനസിസ് GV70 യുടെ മുൻവശത്ത് അവതരിപ്പിക്കുന്നു. ഫ്രണ്ട് ബമ്പറിൽ സൈഡ് എയർ വെന്റുകൾക്കൊപ്പം ഒരു വലിയ എയർ ഡാമും ഇടംപിടിച്ചിരിക്കുന്നു. അതോടൊപ്പം അണ്ടർലിപ്പ് സ്‌പോയിലറിന്റെ ആകൃതിയിലുള്ള ഒരു ഫോക്സ് ബാഷ് പ്ലേറ്റും ഇതിന് ലഭിക്കുന്നു.

MOST READ: ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

എസ്‌യുവിയുടെ വശക്കാഴ്ച്ച വളരെ മനോഹരമാണ്. പ്രത്യേകിച്ച് പ്രമുഖ ഹോൾഡർ-ലൈനും ആകൃതിയിലുള്ള വിൻഡോകളും. സി-പില്ലർ, റിയർ ക്വാർട്ടർ ഗ്ലാസ് എന്നിവ വാഹനത്തിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്നു. അതുല്യമായ 21 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം ഇരിക്കുന്നത്.

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

എസ്‌യുവിയുടെ പിന്നിലേക്ക് നീങ്ങുമ്പോൾ ഹെഡ്‌ലാമ്പ് രൂപകൽപ്പനയെ പ്രതിഫലിപ്പിക്കുന്ന ഒരു ക്വാഡ് ടെയ്‌ലാമ്പ് ഡിസൈൻ തന്നെയാണ് കാണാൻ സാധിക്കുന്നത്. റിയർ ബമ്പറിൽ ഒരു ഫോക്സ് ഗ്രിൽ പാറ്റേൺ ഉണ്ട്. ഓരോ അറ്റത്തും കൂറ്റൻ ടെയിൽ‌പൈപ്പും ചുവടെ ഒരു ഫോക്സ് ബാഷ് പ്ലേറ്റും നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

MOST READ: മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

എസ്‌യുവിക്ക് ഒരു ജോടി നോൺ-ഫംഗ്ഷണൽ മേൽക്കൂര റെയിലുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും ജെനസിസ് നൽകിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

GV70 എസ്‌യുവിയുടെ ഇന്റീരിയറും പുറംമോടി പോലെ തന്നെ ആഢംബരമാണ്. ഡാഷ്‌ബോർഡിൽ വിശാലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. സെന്റർ കൺസോളിൽ ധാരാളം നോബുകളും ബട്ടണുകളും അടങ്ങിയിട്ടുണ്ട്. ഫ്ലോർ കൺസോളിൽ കുറച്ച് ക്യൂബി ഹോളുകളോടൊപ്പം ഗിയർബോക്സ് ഡയലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള ഒരു കൺട്രോൾ നോബും ചേർത്തിട്ടുണ്ട്.

MOST READ: കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

സ്റ്റിയറിംഗ് വീലിൽ സവിശേഷമായ ടു-സ്‌പോക്ക് ഡിസൈനാണ് കാണാൻ സാധിക്കുക. സംയോജിത ഓഡിയോ, ക്രൂയിസ് കൺട്രോൾ ബട്ടണുകൾ വളരെ പ്രീമിയം അനുഭവമാണ് പ്രതിദാനം ചെയ്യുന്നത്. ഡോർ പാനലുകളും മറ്റ് ടച്ച് ഉപരിതലങ്ങളും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്.

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

2021 മോഡൽ GV70 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ ജെനസിസ് ഇതുവരെ വെളിപ്പെടുത്തിട്ടില്ല. എന്നിരുന്നാലും രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാകും വാഹനം നിരത്തിലെത്തുക എന്നാണ് സൂചന. ആദ്യത്തേത് 2.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-ഫോർ പെട്രോൾ യൂണിറ്റായിരിക്കും.

MOST READ: പുതുതലമുറ MU-X എസ്‌യുവി അവതരിപ്പിച്ച് ഇസൂസു

ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

രണ്ടാമത്തേത് 3.5 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിൻ ആകാനാണ് സാധ്യത. ഇത് 375 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‍‌തമായിരിക്കും. ഈ വാഹനത്തിന്റെ വില യുഎസ് വിപണിയിൽ ഏകദേശം 40,000 ഡോളറായിരിക്കുമെന്നാണ് സൂചന. അതായത് 29.6 ലക്ഷം രൂപ.

Most Read Articles

Malayalam
English summary
2021 Genesis GV70 SUV Officially Unveiled. Read in Malayalam
Story first published: Thursday, October 29, 2020, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X