ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

വാഹന വിപണിയിലെ നിലവിലെ വെല്ലുവിളികള്‍ക്ക് ഇടയിലും പെര്‍ഫോമെന്‍സ് മോഡലായ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പിനെ ലംബോര്‍ഗിനിയുടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

അതേസമയം ഓഗ്മെന്റഡ് റിയാലിറ്റി (AR) യുടെ സഹായത്തോടെയാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് കമ്പനി പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്.

പുറത്തിറക്കിയ വാഹനത്തിന്റെ ആദ്യ പരസ്യ വീഡിയോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. നിരവധി സവിശേഷതകളോടെയാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് വിപണിയിലേക്ക് എത്തുന്നത്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

വാഹനത്തിന്റെ പ്രധാന സവിശേഷതയായി കമ്പനി എടുത്ത് പറയുന്നത് 50 കിലോമീറ്റര്‍ വേഗതയിലും 17 സെക്കന്‍ഡിനുള്ളില്‍ മടക്കാവുന്ന ഇലക്ട്രിക് ഫാബ്രിക് മേല്‍ക്കൂരയാണ്.

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

3.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 323 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 5.2 ലിറ്റര്‍ നാച്യുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

ഈ എഞ്ചിന്‍ 610 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. സെന്റര്‍ കണ്‍സോളില്‍ HMI 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേയുമായുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്‍പ്പടെ നിരവധി ഘടകങ്ങകള്‍ വാഹനത്തില്‍ ഉള്‍പ്പെടുന്നു.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്പൈഡര്‍ കൂപ്പെയ്ക്ക് സമാനമാണ്. എന്നിരുന്നാലും ബമ്പറുകള്‍, പിന്നില്‍ ചെറിയ കോസ്മെറ്റിക് പരിഷ്‌ക്കരണങ്ങള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ പരസ്യ വീഡിയോ

ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡറിന്റെ അണ്ടര്‍ബോഡിയും കമ്പനി പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് കൂപ്പെയേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് ആക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Huracan EVO Rear Wheel Drive Spider Official TVC Video Revealed. Read in Malayalam.
Story first published: Saturday, May 9, 2020, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X