നാലാം തലമുറ IS സെഡാൻ വിപണിയിൽ അവതരിപ്പിച്ച് ലെക്സസ്

ലെക്സസ് തങ്ങളുടെ നാലാം തലമുറ IS സെഡാനിനെ പുറത്തിറക്കിയിരിക്കുകയാണ്, ബി‌എം‌ഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് C-ക്ലാസ്, ജാഗ്വാർ XE മുതലായവയാണ് വിപണിയിൽ IS -ന്റെ പ്രധാന എതിരാളികൾ.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

ജാപ്പനീസ് ആഢംബര കാർ നിർമ്മാതാക്കൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് ജൂൺ 9 -ന് സെഡാൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ IS -ന്റെ ആഗോള അരങ്ങേറ്റം വൈകിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

എന്നിരുന്നാലും, സെഡാൻ ഇപ്പോൾ അനാച്ഛാദനം ചെയ്യ്തിരിക്കുകയാണ് ലെക്സസ്. ഏറ്റവും പുതിയ സെഡാനെക്കുറിച്ച് ധാരാളം വിവരങ്ങൾ നിർമ്മാതാക്കൾ പങ്കുവയ്ക്കുകയും ചെയ്തു.

MOST READ: ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

പുതിയ IS -ന് അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ അഗ്രസ്സീവായ സ്റ്റൈലിംഗ്, കൂപ്പെ പോലുള്ള രൂപകൽപ്പന എന്നിവ ലഭിക്കുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

മാത്രമല്ല മുമ്പത്തേതിനേക്കാൾ കൂടുതൽ സവിശേഷതകളും പുതുക്കിയ മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഷിമോയാമയിൽ ആരംഭിച്ച ടൊയോട്ട ടെക്നിക്കൽ സെന്ററിലാണ് IS വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

പുതിയ ലെക്സസ് IS അതിന്റെ മുൻഗാമിയേക്കാൾ വിശാലമായി തോന്നുന്നു. വാഹത്തിന് പുതിയ സ്പിൻഡിൽ ഗ്രില്ല്, മസ്കുലാർ ബമ്പർ, സ്കൂപ്പ്ഡ് എയർ ഡാമുകൾ, L ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവ ലഭിക്കുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

കുറഞ്ഞ ക്യാരക്ടർ ലൈനുകൾ, കൂപ്പെ തരത്തിലുള്ള റൂഫ് ലൈൻ, പിൻ ഹാഞ്ചുകൾ, പുതിയ 19 ഇഞ്ച് അലോയി വീലുകൾ, 3D അഗാർണിഷുള്ള പുതിയ പിൻ ബമ്പർ എന്നിവ മൊത്തത്തിലുള്ള സൗന്ദര്യശാസ്ത്രത്തെ അഭിനന്ദിക്കുന്ന മറ്റ് ഡിസൈൻ ഘടകങ്ങളാണ്.

MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

L-ടൈപ്പ് എൽഇഡി സിഗ്നേച്ചർ, ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന തിരശ്ചീന ലൈറ്റ് ബാർ, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, റിയർ ഡിഫ്യൂസർ എന്നിവയുൾപ്പെടെ സെഡാന് പുതിയ സ്പ്ലിറ്റ് ടെയിൽ ലൈറ്റുകളും ലഭിക്കുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

ഗ്രില്ലിന് വ്യത്യസ്തമായ മെഷ് പാറ്റേൺ, ഗ്രിൽ-ബോട്ടം എയർ ഇന്റേക്ക്, വ്യത്യസ്ത ഡിസൈനിലുള്ള അലോയി വീലുകൾ എന്നിവയുമായി എഫ് സ്പോർട് പതിപ്പും ഒഡി അവതരിപ്പിച്ചു. എഫ് സ്പോർട് എക്സ്ക്ലൂസീവ് റേഡിയൻറ് റെഡ് കോൺട്രാസ്റ്റ് ലേയറിംഗും ബാഹ്യ പാനലിന് ലഭിക്കുന്നു.

MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ തുടങ്ങിയ ഉൾക്കൊള്ളുന്ന ഫോം 10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നി പുതിയ തലമുറ ലെക്‌സസ് IS -ന് ലഭിക്കുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

പ്രീ-കൊളീഷൻ സംവിധാനം, എമർജൻസി സ്റ്റിയറിംഗ് അസിസ്റ്റ്, ലോ-സ്പീഡ് ആക്‌സിലറേഷൻ കൺട്രോൾ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയിൻ ട്രേസിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, ഡ്രൈവർ എമർജൻസി സ്റ്റോപ്പ് അസിസ്റ്റ്, പനോരമിക് വ്യൂ മോണിറ്റർ, പാർക്കിംഗ് സപ്പോർട്ട് ബ്രേക്കുകൾ മുതലായവ വാഹനത്തിന്റെ മികച്ച സവശേഷതകളാണ്.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

ഇവയ്ക്കു പുറമേ മുന്നിലും, വശങ്ങളിലും എയർബാഗുകൾ, ABS+EBD എന്നീ സുരക്ഷാ ക്രമീകരണങ്ങളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

238 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.08 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ലെക്‌സസ് IS -ന്റെ ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും റിയർ-വീൽ ഡ്രൈവ് സിസ്റ്റവുമായിട്ടാണ് എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നത്.

നാലാം തലമുറ IS സെഡാൻ വിപണിയിൽ എത്തിച്ച് ലെക്സസ്

ഇത് കൂടാതെ 256 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കുന്ന 3.5 ലിറ്റർ V6 എഞ്ചിനും സെഡാനിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പവർപ്ലാന്റ് ഓൾ-വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Lexus Introduced 4th Gen IS Sedan. Read in Malayalam.
Story first published: Wednesday, June 17, 2020, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X