രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

ടെയോട്ടയുടെ ആഢംബര വാഹന ബ്രാൻഡായ ലെക്‌സസിന്റെ പ്രധാന മോഡലുകളിൽ ഒന്നാണ് IS. 20 വർഷത്തിലേറെയായി വിൽ‌പനയ്‌ക്കെത്തുന്ന ഐതിഹാസിക മോഡൽ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

പക്ഷേ ബി‌എം‌ഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് സി ക്ലാസ്, ഔഡി A4 എന്നീ ആഢംബര മോഡലുകളെ പോലെ ലെക്‌സസ് IS ഒരിക്കലും അത്ര ജനപ്രിയമായിട്ടില്ല. ഇപ്പോൾ 2021 സെഡാൻ സമഗ്രമായ നവീകരണം അകത്തും പുറത്തും ഉൾപ്പെടുത്തിയിരിക്കുകയാണ്.

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

കൂടുതൽ സ്‌പോർട്ടിയർ കൈകാര്യം ചെയ്യലിനായി പുതുക്കിയ സസ്‌പെൻഷനും ചില അധിക സവിശേഷതകളും ഇതിന് ലഭിക്കുന്നു. എന്നിരുന്നാലും എഞ്ചിനുകൾ മാറ്റമില്ലാതെ തുടരുന്നു. ദൃശ്യപരമായി 2021 ലെക്സസ് IS കമ്പനിയുടെ സിഗ്നേച്ചർ സ്പിൻഡിൽ ഗ്രില്ല് തന്നെയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.

എന്നിരുന്നാലും ബ്രാൻഡ് പുതിയ 3D പതിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

പുതിയ ഗ്രില്ലിന്റെ ഇരുവശത്തും രണ്ട് വലിയ എയർ വെന്റുമാണ് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റുകൾ ഷാർപ്പും മെലിഞ്ഞതുമാണ്. അതേസമയം മുമ്പത്തെ മോഡലിന്റെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സവിശേഷത ഇപ്പോൾ ഓഫറിൽ ഇല്ല. എന്നാൽ ട്രിപ്പിൾ-ബീം എൽഇഡി ഹെഡ്‌ലാമ്പ് ക്രമീകരണത്തോടെ സെഡാൻ ഓപ്ഷണലായി ലഭ്യമാണ്.

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

ആഢംബര സെഡാന്റെ വശങ്ങളും കമ്പനി പുതുക്കി. ഇത് ഇപ്പോൾ കൂടുതൽ മസ്കുലർ ഹോൾഡർ ലൈനുകളുമായാണ് വിപണിയിൽ എത്തുന്നത്. കൂടാതെ 19 ഇഞ്ച് BBS റിമ്മുകളിൽ IS F സ്‌പോർട്ട് പതിപ്പും ഓപ്ഷണലായി ലഭ്യമാണ്. 18 ഇഞ്ച് അലോയ് വീലുകൾ ഇപ്പോൾ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡാണ്. വീതിയിലുള്ള എൽഇഡി ടെയിൽ ‌ലൈറ്റാണ് പിൻവശത്ത് ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തെപ്പോലെ തന്നെ തുടരുമ്പോൾ അടിസ്ഥാന മോഡൽ ടർബോചാർജ്ഡ് 2.0 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നു. ഇത് പരമാവധി 241 bhp കരുത്തിൽ 258 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് റിയർ വീൽ ഡ്രൈവ് ഓപ്ഷനിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

കൂടുതൽ കരുത്തുറ്റ IS 300 മോഡൽ ഓൾ വീൽ ഡ്രൈവിലും ലഭ്യമാണ്. ഇതിലെ 3.5 ലിറ്റർ V6 എഞ്ചിൻ 260 bhp പവറും 236 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. IS 350 വകഭേദമാണ് ശ്രേണിയിലെ ഏറ്റവും ശക്തമായ വേരിയൻറ്. ഇതിലെ 3.5 ലിറ്റർ V6 യൂണിറ്റ് 311 bhp കരുത്തിൽ 280 Nm torque വികസിപ്പിക്കും.

MOST READ:മ ടങ്ങി വരവില്ല; ക്യാപ്ച്ചറിന്റെ വില്‍പ്പന അവസാനിപ്പിച്ച് റെനോ

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

രണ്ട് പിൻവീൽ ഡ്രൈവ് മോഡലുകൾക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാകുമ്പോൾ ഓൾ വീൽ ഡ്രൈവ് പതിപ്പുകൾക്ക് ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ലഭിക്കും. സ്‌പോർട്ടിയർ കൈകാര്യം ചെയ്യലിനായി നവീകരിച്ച സസ്‌പെൻഷനും കാറിൽ ഉണ്ട്. 1.2 ഇഞ്ച് നീളവും 1.2 ഇഞ്ച് വീതിയും മുൻഗാമിയേക്കാൾ കൂടുതൽ ഉള്ളതിനാൽ പുതിയ മോഡൽ അൽപ്പം വലുതാണ്.

രൂപവും ഭാവവും മാറി ലെക്‌സസ് IS; മാറ്റങ്ങൾ അറിയാം

IS മോഡലിന്റെ ഇന്റീരിയർ കൂടുതൽ സവിശേഷതകളോടെ ലെക്‌സസ് പരിഷ്ക്കരിച്ചതും ഏറെ ശ്രദ്ധേയമായി. അതിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് സ്റ്റാൻഡേർഡായി വരുന്നു. അതേസമയം 10.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഒരു ഓപ്ഷനായി ലഭ്യമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആമസോൺ അലക്സാ അനുയോജ്യത എന്നിവ എല്ലാ സിസ്റ്റങ്ങളിലും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Lexus IS 2021 Unveiled. Read in Malayalam
Story first published: Monday, June 22, 2020, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X