ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

മുഖ്യധാരാ കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ ലൈനപ്പിന്റെ വൈദ്യുതീകരണം ഗൗരവമായി എടുക്കാൻ തുടങ്ങിയതോടെ ടെസ്‌ലയുടെ ഇവി കിരീടം ഗുരുതരമായ ഭീഷണിയിലാണെന്ന് തോന്നുന്നു.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

കഷ്ടിച്ച് ഒരു മാസം മുമ്പ് മെർസിഡീസ് ബെൻസ് EQS മോഡൽ പൂർണ്ണ ചാർജിൽ 700 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്ന് ഡൈംലർ തലവൻ ഹൊന്ഛൊ ഓല വെളിപ്പെടുത്തി.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

അതിനുശേഷം പൂർണ്ണ ചാർജിൽ 517 മൈൽ (832 കിലോമീറ്റർ) മൈലേജ് നൽകുന്ന മോഡലുമായി എത്തിയിരിക്കുകയാണ് ലൂസിഡ്. 2020 സെപ്റ്റംബർ 9 -നാണ് ഇലക്ട്രിക് സെഡാൻ അരങ്ങേറ്റം കുറിക്കുക.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

ഇത് ടെസ്‌ല മോഡൽ-S -ന് ഒരു കടുത്ത വെല്ലുവിളി തന്നെ ഉയർത്തുന്നു. മോഡൽ-S -ന്റെ ലോംഗ് റേഞ്ച് പ്ലസ് വകഭേദത്തിന് പൂർണ്ണ ചാർജിൽ 647 കിലോമീറ്ററാണ് യുഎസ്എയുടെ പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) നിലവാരത്തില് അവകാശപ്പെടുന്ന മൈലേജ്.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

മികച്ച മൈലേജ് മാത്രമല്ല ലൂസിഡ് എയർ ഇലക്ട്രിക് സെഡാൻ പ്രശംസിക്കുന്നത്. പെർഫോമെൻസിന്റെ കാര്യത്തിലും സെഡാൻ ഒട്ടും പിന്നിലല്ലെന്ന് നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നു.

MOST READ: സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

മണിക്കൂറിൽ 322 കിലോമീറ്റർ പരമാവധി വേഗതയിൽ എത്താൻ കഴിയുന്ന വാഹനത്തിന് വെറും 2.5 സെക്കൻഡിനുള്ളിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

അനാച്ഛാദന തീയതിയോട് അടുക്കുമ്പോൾ ഇവിയുടെ ബാറ്ററി ശേഷി, പവർട്രെയിൻ ലേയൗട്ട് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുത്തൻ S3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

നീളമുള്ള ക്രോം ബാറിനു താഴെയുള്ള നേർത്ത ജോഡി ഹെഡ്ലൈറ്റുകൾ ടർബൈൻ ശൈലിയിലുള്ള അലോയി വീലുകൾ എന്നിവ പോലുള്ള X-ഫാക്ടർ ബിറ്റുകളുള്ള ഏറ്റവും ചുരുങ്ങിയതും എന്നാൽ ആധുനികവുമായ ഡിസൈൻ തത്ത്വചിന്തയാണ് ലൂസിഡ് എയർ സെഡാൻ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ അനാച്ഛാദനം ചെയ്യുമ്പോൾ ഇതിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലിയ ടാബ്‌ലെറ്റ്-സ്റ്റൈൽ സെന്റർ കൺസോൾ യൂണിറ്റുമായി ലയിപ്പിച്ച ഓൾ-ഡിജിറ്റൽ ഡ്രൈവറിന്റെ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ ഉള്ള ലൂസിഡ് എയർ കൺസെപ്റ്റ് കൂടുതലും ഡിജിറ്റലാണ്.

MOST READ: 545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ബ്രാന്‍ഡിന്റെ വേഗതയേറിയ ഹൈബ്രിഡ് മോഡല്‍

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

ഓപ്‌ഷണൽ എക്‌സിക്യൂട്ടീവ് റിയർ സീറ്റിംഗിനൊപ്പം സുഖസൗകര്യങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു. OTA അപ്‌ഡേറ്റുകളുള്ള ഓട്ടോണോമസ് സാങ്കേതികവിദ്യയും മറ്റ് ശ്രദ്ധേയമായ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി ലൂസിഡ്

2021 -ഓടെ ലൂസിഡ് എയർ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇത് ഉടനെ എങ്ങും ഇന്ത്യയിൽ എത്തിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Lucid Air Electric Sedan Offering 832 Km Range To Make Global Debut In September. Read in Malayalam.
Story first published: Thursday, August 13, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X