പുത്തൻ S3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

നാലാം തലമുറ ഔഡി S3 യുടെ സൂപ്പ്-അപ്പ് പതിപ്പ് വിപണിയിലെത്തി. സെഡാനിലും ഹാച്ച്ബാക്ക് മോഡലിലും പ്രദർശിപ്പിച്ചിരിക്കുന്ന S3 ഇപ്പോൾ ബ്രാൻഡിന്റെ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ കാറാണ്.

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

306 bhp കരുത്തിൽ 400 Nm torque ഉത്‌പാദിപ്പിക്കുന്ന ഗോൾഫ് സോഴ്‌സ്ഡ് EA888 2.0 ലിറ്റർ TSI-യിൽ നിന്നാണ് ഔഡി S3 കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ ഫോർ-വീൽ ഡ്രൈവ് ഓപ്ഷനുമായാണ് എത്തുന്നത്.

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

വെറും അഞ്ച് സെക്കൻഡിനുള്ളിൽ അതായത് 4.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഔഡി S3 മോഡലുകൾക്ക് കഴിയും. ഹാർഡ്‌വെയറിന്റെ കാര്യത്തിൽ S3 ഒരു ഹൈഡ്രോളിക് മൾട്ടി-പ്ലേറ്റ് ക്ലച്ചാണ് ഉപയോഗിക്കുന്നത്. ഇത് കോർണറുകളിൽ പരമാവധി ട്രാക്ഷനും സ്ഥിരതയ്ക്കുമായി വാഹനത്തെ സഹായിക്കും. തുടർന്ന് മുന്നിലും പിന്നിലുമുള്ള ആക്‌സിലുകൾക്കിടയിൽ ടോർഖ് വ്യത്യാസപ്പെടുത്തുന്നു.

MOST READ: 2020 ഹോണ്ട ജാസ് പ്രധാന ഇന്റീരിയർ ഹൈലൈറ്റുകൾ

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

ഡാംപ്പർ നിയന്ത്രണമുള്ള ഒരു സ്റ്റാൻഡേർഡ് എസ്-നിർദിഷ്ട സസ്‌പെൻഷനാണ് മറ്റൊരു ആകർഷണം. ഈ സസ്പെൻഷനിൽ വാൽവുകളുണ്ട്, ഇത് ഡാംപറുകളിലെ ഓയിലിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നു. ഇത് റോഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കാറിനെ സഹായിക്കുന്നു.

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

മുൻ മോഡലിനേക്കാൾ 15 മില്ലീമീറ്റർ കുറഞ്ഞ ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഔഡി S3 മോഡലുകളിലെ 19 ഇഞ്ച് ഗ്ലോസി ബ്ലാക്ക് വീലുകളിൽ ഉയർന്ന പ്രകടനമുള്ള ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രീ സെൻസ് ഫ്രണ്ട്, സ്വീവ് അസിസ്റ്റ് വിത്ത് ടേൺ അസിസ്റ്റ്, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ് എന്നിവ സ്റ്റാൻഡേർഡായി ലഭ്യമാകും.

MOST READ: ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

പുറംമോടിയിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് ബ്ലാക്ക് ഔട്ട് ഗ്രിൽ, എക്സ്റ്റെൻഡഡ് ബമ്പറുകൾ, വലിയ എയർ ഡാമുകൾ, സൈഡ് കിറ്റ് എന്നിവയും S3 മോഡലുകളിൽ ലഭ്യമാകും. അലുമിനിയം ഡോറുകൾക്കൊപ്പം ഔഡി അതിന്റെ മാട്രിക്സ് എൽഇഡി യൂണിറ്റും കാറുകളുടെ മനോഹാരിത വർധിപ്പിക്കുന്നു.

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

പിൻഭാഗത്ത്, വലിയ ഡിഫ്യൂസറും നാല് എക്‌സ്‌ഹോസ്റ്റ് ടെയിൽ‌പൈപ്പുകളും ഇത് ഒരു റൺ-ഓഫ്-മിൽ A3 അല്ലെന്ന് ഉറപ്പാക്കുന്നു. പുതിയതലമുറ മോഡലിനൊപ്പം നിലവിലെ S3-യ്ക്ക് അകത്തെ ഇടം ഗണ്യമായി വർധിച്ചു.

MOST READ: സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

ക്യാബിനുചുറ്റും ധാരാളം കാർബൺ ഫൈബറും അലുമിനിയം ഉൾപ്പെടുത്തലുകളും നപ്പ ലെതർ അപ്ഹോൾസ്റ്ററിയും നിങ്ങൾക്ക് ലഭിക്കും.10.25 ഇഞ്ച് എംഎംഐ സ്റ്റാൻഡേർഡാണ്. എന്നാൽ 12.3 ഇഞ്ച് ഓൾ ഡിജിറ്റൽ കൺസോൾ ഉപയോഗിച്ച് ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ് തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് കഴിയും.

പുത്തൻ A3 അവതരിപ്പിച്ച് ഔഡി; ഇത്തവണ എത്തുന്നത് സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ

ഗൂഗിൾ എർത്ത് അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ ഉൾപ്പെടെ ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഒരു മൂന്നാം തലമുറ MIB3 ഓപ്പറേറ്റിംഗ് സിസ്റ്റവും ഔഡി S3-യിൽ ഇടംപിടിക്കുന്നു. ഈ മോഡലുകൾ ഇന്ത്യയിലും അവതരിപ്പിക്കാൻ കമ്പനിക്ക പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ 2022-ഓടെ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
New-Gen Audi S3 Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X