സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

സെഡാന്‍ ശ്രേണിയിലേക്ക് പുതുതലമുറ സിറ്റിയെ അടുത്തിടെയാണ് ഹോണ്ട അവതരിപ്പിച്ചത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും. സിറ്റി ഹൈബ്രിഡ് 2021 -ന്റെ തുടക്കത്തില്‍ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനവും വില്‍പ്പനയും അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഹോണ്ട വക്താവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ പുതിയ ഹൈബ്രിഡ് ഉത്പ്പന്നത്തിനായി കമ്പനി ഇതിനകം 3-4 വര്‍ഷം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

സിയാസ് മിഡ്-സൈസ് സെഡാനില്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള മാരുതി സുസുക്കിയുടെ തന്ത്രം ഹോണ്ടയ്ക്ക് സ്വീകരിക്കാന്‍ കഴിയും. ഹൈബ്രിഡ് സംവിധാനം പുതിയ ജാസ്സില്‍ ഇതിനകം തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഹോണ്ട വില്‍പ്പനയ്ക്കെത്തിക്കുന്നു.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

e-CVT വഴി ആക്സിലുകള്‍ക്കിടയില്‍ പവര്‍ വിതരണം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍. ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp കരുത്തും 253 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

MOST READ: മഴയത്ത് മാൻഹോളിന് കാവൽ നിന്ന കാന്തയാണ് താരം

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

9.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. പുതിയ ജാസ്സിന് ഇവി, ഹൈബ്രിഡ്, എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

അതേസമയം നിരവധി സവിശേഷതകളോടെയാണ് പുതുതലമുറ സിറ്റി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയ എഞ്ചിനൊപ്പം ഏതാനും പുതിയ ഫീച്ചറുകളുകളുടെയും, കോസ്മെറ്റിക് മാറ്റങ്ങളും വരുത്തിയാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്.

MOST READ: ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

വലിപ്പത്തിന്റെ കാര്യത്തിലും പഴയ പതിപ്പിനെക്കാള്‍ കേമനാണ് പുതിയ മോഡല്‍. 4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Source: Indiacarnews

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Hybrid Version Launch Likely In 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X