മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി പുതിയ കാറുകൾ, സാങ്കേതികവിദ്യകൾ, പ്ലാറ്റ്ഫോം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വികസിപ്പിക്കാൻ മഹീന്ദ്രയും ഫോർഡും അടുത്തിടെ കൈകോർത്തു. ഇന്ത്യയിലെ ഫോർഡ് കാറുകളുടെ ഉത്പാദനവും വിതരണവും ശ്രദ്ധിക്കുന്ന പുതിയ സംയുക്ത സംരംഭം അമേരിക്കൻ ബ്രാൻഡിന്റെ രാജ്യത്തെ പ്രാതിനിധ്യം വർധിപ്പിക്കാൻ സഹായിക്കും.

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

പുതിയ പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡൽ അടുത്ത വർഷം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. മഹീന്ദ്രയും ഫോർഡും ചേർന്ന് ഒരു പുതിയ സി-സെഗ്മെന്റ് എസ്‌യുവിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

പുതിയ സി-സെഗ്മെന്റ് എസ്‌യുവി മഹീന്ദ്രയുടെ പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഇത് അടുത്ത തലമുറ XUV500 ഒരുങ്ങുന്ന അതേ പ്ലാറ്റ്ഫോമാണെന്നത് ശ്രദ്ധേയമാണ്.

MOST READ: ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

പുതുതലമുറ മഹീന്ദ്ര XUV500 ഇതിനകം തന്നെ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. ഇതിനെ 2021-ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. പുതിയ മോഡൽ അഞ്ച് സീറ്റർ എസ്‌യുവിയായി വാഗ്‌ദാനം ചെയ്യും. ഇത് ജീപ്പ് കോമ്പസ്, എം‌ജി ഹെക്‌ടർ, ടാറ്റ ഹാരിയർ എന്നിവയ്ക്ക് എതിരാളിയായാകും വിപണിയിൽ അണിനിരക്കുക.

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

എന്നാൽ മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ വരാനിരിക്കുന്ന സി-സെഗ്മെന്റ് എസ്‌യുവി ടാറ്റ ഗ്രാവിറ്റാസ്, എം‌ജി ഹെക്ടർ പ്ലസ് എന്നിവയ്ക്ക് എതിരാളിയായി ഏഴ് സീറ്റ് ഓപ്ഷനുമായാകും വാഗ്‌ദാനം ചെയ്യുന്നത്. സി-സെഗ്മെന്റ് എസ്‌യുവി അതേ പ്രൊഡക്ഷൻ ലൈനിൽ തന്നെയാകും നിർമിക്കുക. അത് പുത്തൻ XUV500-നും ഉപയോഗിക്കും.

MOST READ: യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

എന്നിരുന്നാലും രണ്ട് എസ്‌യുവികളുടെ രൂപകൽപ്പനയും തികച്ചും വ്യത്യസ്തമായിരിക്കും. ഫോർഡ് എഞ്ചിനീയർമാർ എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും സ്റ്റിയറിംഗ് സിസ്റ്റവും മാറ്റും. പുതിയ എസ്‌യുവി ഫോർഡിന്റെ ഡിഎൻഎയിൽ ആയിരിക്കുമെന്ന് ഫോർഡ് അധികൃതർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

രണ്ടാമതായി എത്തുക പുതിയ മിഡ്-സൈസ് എസ്‌യുവിയാകും. ഇത് വികസിപ്പിക്കാൻ മഹീന്ദ്ര ഫോർഡിന്റെ ബി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ മിഡ്-സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നീ മോഡലുകളുമായി ഏറ്റുമുട്ടും.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

ഇന്ത്യയിലെ ഫോർഡ് നെയിംപ്ലേറ്റിന് കീഴിൽ വിൽക്കുന്ന ഒരു പുതിയ എസ്‌യുവി വികസിപ്പിക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും. സാങ്‌യോങിന്റെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അത് XUV300-ന് അടിവരയിടുന്നു.

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

സാങ്‌യോങ് ഇതിനകം തന്നെ ടിവൊലി XLV അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്നു. പുതിയ മിഡ്-സൈസ് എസ്‌യുവിക്ക് XUV300 പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നാണ് വിശ്വസിക്കുന്നത്. മൂന്നാമത്തെ മോഡൽ ഒരു പുതിയ സബ് -4 മീറ്റർ എസ്‌യുവിയും വിപണിയിൽ എത്തിക്കാൻ തയാറെടുക്കുന്നുണ്ട്.

MOST READ: ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ മൂന്ന് എസ്‌യുവികൾ ഒരുങ്ങുന്നു

ഇത് അടുത്ത തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടായിരിക്കും. നിലവിലുള്ള ബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ആഗോള മോഡൽ തുടരും. ഇന്ത്യ-സ്പെക്ക് മോഡലിന് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം.

Most Read Articles

Malayalam
English summary
Mahindra-Ford alliance Develop Three new SUV. Read in Malayalam
Story first published: Monday, May 11, 2020, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X