ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ഈ വർഷം ഇന്ത്യയിൽ എത്തിയ മികച്ച എസ്‌യുവി മോഡലുകളിൽ ഒന്നായിരുന്നു മഹീന്ദ്ര ഥാർ. മുൻ തലമുറ മോഡലിനെപ്പോലെ പുത്തൻ ഥാറിനും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

എസ്‌യുവിയുടെ ഉയർന്ന ഡിമാന്റ് മൂലം 2021 മെയ് വരെ ഥാർ ഇതിനകം തന്നെ വിറ്റഴിഞ്ഞു. ആവശ്യം നിറവേറ്റുന്നതിനായി ഉത്‌പാദനം വർധിപ്പിക്കാനാണ് മഹീന്ദ്ര ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ഈ മാസം ആദ്യം മഹീന്ദ്ര ഥാർ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിനും വിധേയമായിരുന്നു. ഇത് മുതിർന്നവർക്കുള്ള സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗാണ് നേടിയത്. പരിശോധനാ ഫലങ്ങൾ പുറത്തുവന്നയുടനെ കമ്പനി പുതിയൊരു തീരുമാനവും കൈക്കൊണ്ടു.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ടിഗോര്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

4 സീറ്റർ പതിപ്പിനേക്കാൾ സുരക്ഷിതമല്ലാത്തതിനാൽ മഹീന്ദ്ര ഥാറിന്റെ 6 സീറ്റർ പതിപ്പ് നിർത്തലാക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. ഇപ്പോൾ എസ്‌യുവിയുടെ 6 സീറ്റർ പതിപ്പ് കമ്പനി ഔദ്യോഗികമായി നിർത്തലാക്കിയിരിക്കുകയാണ്.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

അതിന്റെ ഭാഗമായി ഥാറിനായി പുതിയ ഒരു ബ്രോഷറും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. അതിൽ അവർ AX സ്റ്റാൻഡേർഡ് (6 സീറ്റർ) വേരിയന്റിനെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനർത്ഥം, ഇനി മുതൽ ഥാർ എസ്‌യുവി 4 സീറ്റർ എസ്‌യുവിയായി മാത്രമേ ലഭ്യമാകൂവെന്നാണ്.

MOST READ: 2021 ഡാകര്‍ റാലിയുടെ ഭാഗമാകാനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

പിന്നിലെ യാത്രക്കാർക്ക് ശരിയായ സീറ്റ് ബെൽറ്റുകളുള്ള ഫ്രണ്ട് ഫേസിംഗ് സീറ്റുകളും ലഭിക്കും. ഇത് ബെഞ്ച് സീറ്റുകളേക്കാൾ കൂടുതൽ സുരക്ഷിതമാണ് .ഫലം പുറത്തുവന്നയുടനെ LX-ന് കൂടുതൽ ഡിമാൻഡുള്ളതിനാൽ 6 സീറ്റർ AX മോഡലിന് ബുക്കിംഗ് സ്വീകരിക്കുന്നത് മഹീന്ദ്ര നിർത്തിവെച്ചു.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ശരിക്കും ഥാറിന് 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുമായിരുന്നുവെങ്കിലും ഡ്രൈവർ സൈഡ് ഫുൾ വെൽ ഏരിയ പരീക്ഷണ സമയത്ത് അസ്ഥിരമായി റേറ്റുചെയ്തു. എന്നിരുന്നാലും ഇത് അപകടകരമല്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 6 -ന് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പിൻ സീറ്റുകളിൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്സ്, ഓവർസ്പീഡ് മുന്നറിയിപ്പ്, പാനിക് ബ്രേക്കിംഗ് സിഗ്നൽ, പാസഞ്ചർ എയർബാഗ് നിർജ്ജീവമാക്കൽ സ്വിച്ച് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നു.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ഉയർന്ന LX വേരിയന്റിന് ആന്റി-തെഫ്റ്റ് അലാറം, സ്പീഡ് സെൻസിംഗ് ഫ്രണ്ട് ഡോർ ലോക്കുകൾ, സ്ഥിരത പ്രോഗ്രാം, റോൾ ഓവർ ലഘൂകരണം എന്നിവയും ലഭിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ എസ്‌യുവി എല്ലാ അർഥത്തിലും ഒരു പുതിയ വാഹനമാണ്. ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്നതിനാൽ പഴയ പതിപ്പിനേക്കാൾ വിശാലവും മികച്ചതുമാണ്.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ഥാറിന്റെ അന്തർനിർമിത ഗുണനിലവാരവും മെച്ചപ്പെട്ടു. എൽഇഡി ഡിആർഎൽ, അലോയ് വീൽസ്, കമ്പനി ഫിറ്റ്ഡ് ഹാർഡ് ടോപ്പ്, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ് ഓപ്ഷനുകൾ എന്നിവയ്ക്കൊപ്പം സാധാരണ സോഫ്റ്റ് ടോപ്പും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ടർബോ പെട്രോൾ, ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാകുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് യൂണിറ്റാണ് പെട്രോൾ പതിപ്പിൽ. 2.2 ലിറ്റർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിനാണ് ഡീസൽ വേരിയന്റിന് കരുത്ത് പകരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar’s 6 Seater Variant Officially Discontinued. Read in Malayalam
Story first published: Thursday, December 24, 2020, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X