പരീക്ഷണയോട്ടം നടത്തി ടാറ്റ ടിഗോര്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
സെഡാന്‍ വാഹനമായ ടിഗോറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഈ വര്‍ഷം ആദ്യം ടാറ്റ വിപണിയില്‍ എത്തിച്ചു. പഴയ പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് മോഡലിനെ വിപണിയില്‍ എത്തിച്ചത്.

ഇപ്പോഴിതാ ടിഗോറിന്റെ ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടവും കമ്പനി സജീവമാക്കിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്നെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ പുതിയ ചിത്രങ്ങളും പുറത്തുവന്നു. പൂര്‍ണമായും മുടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പുതിയ ഫെയ്‌സ്‌ലിഫറ്റ് പതിപ്പിനോട് സാമ്യമുള്ള ഡിസൈനാണ് പുതിയ ടിഗോര്‍ ഇവിക്കും ടാറ്റ നല്‍കുകയെന്നാണ് സൂചന.
MOST READ: പുതിയ തന്ത്രങ്ങൾ പയറ്റാൻ ഹോണ്ട; ഇന്ത്യയിൽ HR-V എസ്‌യുവിയെ അവതരിപ്പിച്ചേക്കും

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രാരംഭ പതിപ്പിന്റേതെന്ന് വേണമെങ്കില്‍ പറയാം. സ്റ്റീല്‍ റിംസ്, വീല്‍ കവറുകള്‍ ഇതൊക്കെ പ്രാരംഭ പതിപ്പിന്റേതെന്ന് വേണം പറയാന്‍.

പുതിയ പതിപ്പില്‍ മുന്നിലും പിന്നിലും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിച്ചേക്കും. പുതുക്കിയ ഗ്രില്ലും, പ്രൊജക്ട ഹെഡ്‌ലാമ്പുകളും, ഫോഗ് ലാമ്പുകളും, പുതിയ ബമ്പറുമാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.
MOST READ: മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

പിന്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പിന്‍ഭാഗത്ത്, ഇലക്ട്രിക് പതിപ്പിനെ സൂചിപ്പിക്കുന്നതിനായി ബൂട്ട് ലിഡില്‍ ഒരു നീല സ്ട്രിപ്പ് ലഭിച്ചേക്കും. കൂടാതെ റൂഫില്‍ സ്പോയ്ലറും ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും ഉയര്‍ന്ന വേരിയന്റുകളില്‍ പ്രതീക്ഷിക്കാം.

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ കണ്ടിരിക്കുന്ന പുതിയ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചേക്കുമെന്നാണ് സൂചന.
MOST READ: നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ഹര്‍മനില്‍ നിന്നുള്ള അപ്‌ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തെ മാറ്റങ്ങളില്‍ ഉള്‍പ്പെടും. നെക്സോണ്‍ ഇലക്ട്രിക്കില്‍ കണ്ട രീതിയിലുള്ള ഇലക്ട്രിക്ക് വാഹനം എന്ന് സൂചിപ്പിക്കുന്ന ട്രിമ്മുകളും ആക്‌സന്റുകളും ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിച്ചേക്കും.

പുതുക്കിയ അലോയി വീലുകളാകും വശങ്ങളെ മനോഹരമാക്കുക. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാകും.
MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇപ്പോള്‍ ലഭിക്കുന്ന അതേ ഇലക്ട്രിക് പവര്‍ട്രെയിന്‍ തന്നെയാകും ലഭിക്കുക. എന്നാല്‍ ബ്രാന്‍ഡിന്റെ സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യ ഇത്തവണ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

21.5 കിലോവാട്ട് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ ഇലക്ട്രിക് മോട്ടോര്‍ 40 bhp കരുത്തും 105 Nm torque കണക്കുകള്‍ വികസിപ്പിക്കുന്നു. ഇവി ഇലക്ട്രിക് സെഡാന്‍ 213 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്നുവെന്ന് ARAI അവകാശപ്പെടുന്നു.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് 9.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടിഗോര്‍ ഇവി മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡ്രൈവ്, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്.
Source: Carandbike


Click it and Unblock the Notifications








