2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

ലോക്ക്ഡൗണ്‍ സമയത്ത് പ്രൊഡക്ഷന്‍ പുനരാരംഭിച്ച മാരുതി സുസുക്കി വീണ്ടെടുക്കലിന്റെ പാതയിലാണ്. കഴിഞ്ഞ നാല് മാസമായി ബ്രാന്‍ഡ് മികച്ച വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

ഇത് അതിന്റെ ഉത്പാദന സംഖ്യയിലും പ്രതിഫലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ മാസം 182,490 യൂണിറ്റുകള്‍ നിര്‍മ്മിച്ചു. ഇത് 52 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,19,337 യൂണിറ്റായിരുന്നു ബ്രാന്‍ഡിന്റെ ഉത്പാദനം.

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം മൂലം 2019-ല്‍ വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായതിനാലാണ് വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറയ്ക്ക് കാരണമായത്. എന്‍ട്രി ലെവല്‍ മിനി വിഭാഗത്തിന്റെ ഉത്പാദനം 51.43 ശതമാനം ഉയര്‍ന്ന് 31,779 യൂണിറ്റിലെത്തി.

MOST READ: മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,985 യൂണിറ്റായിരുന്നു. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, പുതിയ വാഗണ്‍ ആര്‍ തുടങ്ങിയ ഉത്പന്നങ്ങളുള്ള കോംപാക്ട് വിഭാഗത്തില്‍ 60.21 ശതമാനം വര്‍ധനയുണ്ടായി.

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

മാരുതി സുസുക്കി വിറ്റാര ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 21.67 ശതമാനം ഉയര്‍ന്ന് 27,665 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,736 യൂണിറ്റായിരുന്നു.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

ഇക്കോ വാനിന്റെ ഉത്പാദനം 74.15 ശതമാനം ഉയര്‍ന്ന് 13,342 യൂണിറ്റായി. ഒരു വര്‍ഷം മുമ്പ് നിര്‍മ്മിച്ച 7661 യൂണിറ്റിനെ അപേക്ഷിച്ച് ഈ ശ്രേണിയിലും വളര്‍ച്ച ഉണ്ടായെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂപ്പര്‍ കാരി ലൈറ്റ് കൊമേഴ്സ്യല്‍ വാഹനത്തിന്റെ (LCV) 5548 യൂണിറ്റുകളും മാരുതി സുസുക്കി നിര്‍മ്മിച്ചു.

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

ഒരു വര്‍ഷം മുമ്പ് നിര്‍മ്മിച്ച 1954 യൂണിറ്റുകളെ അപേക്ഷിച്ച് 183.93 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം, മാരുതി സുസുക്കി സിയാസിന്റെ ഉത്പാദനം 22.47 ശതമാനം ഇടിഞ്ഞ് 1490 യൂണിറ്റായി. ഒരു വര്‍ഷം മുമ്പ് 1922 യൂണിറ്റാണ് ബ്രാന്‍ഡ് നിര്‍മ്മിച്ചത്.

MOST READ: ഫീച്ചർ റിച്ച്; പുതുതലമുറ i20 -യുടെ 13 വ്യത്യസ്ത സവിശേഷതകൾ

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

2020 ഒക്ടോബറില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 19.8 ശതമാനം വര്‍ധിച്ച് 1,72,862 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,44,277 ആയിരുന്നു. അതേസമയം, മാരുതിയുടെ മാസം തോറുമുള്ള വില്‍പ്പന 13.71 ശതമാനം ഉയര്‍ന്നു. സെപ്റ്റംബറില്‍ കമ്പനി 1,60,442 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഓഗസ്റ്റില്‍ 1,24,624 യൂണിറ്റുകള്‍ വിറ്റു.

2020 ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധനവുമായി മാരുതി

കൂടാതെ, 2020 ഒക്ടോബറില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ 9,586 യൂണിറ്റുകള്‍ കയറ്റുമതിയും ചെയ്തു. മിനി സെഗ്മെന്റായ ആള്‍ട്ടോ, എസ്-പ്രസ്സോ 28,462 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.

Most Read Articles

Malayalam
English summary
Maruti Suzuki 52 Per Cent Production Growth In October 2020. Read in Malayalam.
Story first published: Monday, November 9, 2020, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X