കളംനിറഞ്ഞ് മാരുതി സുസുക്കി; സെപ്റ്റംബറിൽ 1.48 ലക്ഷം യൂണിറ്റ് വിൽപ്പന
ഇന്ത്യൻ വാഹന വ്യവസായം കൊവിഡ്-19 സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിനാണ് കഴിഞ്ഞ മാസങ്ങളിൽ നാം സാക്ഷ്യംവഹിച്ചത്. 2020 സെപ്റ്റംബറിലും അവസ്ഥ വ്യത്യസ്തമല്ല. ഉത്സവ സീസൺ അടുക്കുന്നതോടെ വാഹന കമ്പനികളുടെ പ്രതീക്ഷയും കൊടിമുടി കയറുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ മാസം 1,60,442 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 30.8 ശതമാനത്തിന്റെ വളർച്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.

ആഭ്യന്തര വിപണിയിൽ മാരുതി1,50,040 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ അതിൽ 2,568 യൂണിറ്റുകൾ ടൊയോട്ടയ്ക്ക് സംയുക്ത സംരംഭത്തിന്റെ ഭാഗമായി നൽകി. ഇതിൽ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക്, അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവിയുമാണ് ഉൾപ്പെടുന്നത്.
MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

കയറ്റുമതി ഒമ്പത് ശതമാനം ഉയർന്ന് 7,834 യൂണിറ്റായി. മുൻവർഷം ഇത് 7,188 യൂണിറ്റായിരുന്നു. ആഭ്യന്തര, കയറ്റുമതി ഉൾപ്പെടെയുള്ള ബ്രാൻഡിന്റെ മൊത്തം വിൽപ്പന 1,60,442 യൂണിറ്റായി ഉയർന്നു.

മാരുതി സുസുക്കിയുടെ മിക്കവാറും എല്ലാ സെഗ്‌മെന്റുകളും 2020 സെപ്റ്റംബറിൽ പോസിറ്റീവ് വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ കഴിഞ്ഞ മാസം 27,246 യൂണിറ്റ് വിൽപ്പന നേടാനായി. 2019 സെപ്റ്റംബറിൽ ഇത് 20,085 യൂണിറ്റായിരുന്നു. അതായത് ഇത്തവണ 35.7 ശതമാനത്തിന്റെ വളർച്ചയാണ് ഈ വിഭാഗത്തിലെ കമ്പനിയുടെ നേട്ടം.
MOST READ: ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ സുസുക്കി

മാരുതി കാറുകളുടെ കോംപാക്‌ട് സെഗ്‌മെന്റിൽ വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്നു. ഇത് ഏറ്റവും കൂടുതൽ വിൽപ്പന കൈവരിക്കുന്ന ശ്രേണിയാണ്.

2020 സെപ്റ്റംബറിൽ ഈ വിഭാഗത്തിൽ മൊത്തം 84,213 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. 2019 സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത് 47 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.
MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

അതേസമയം മാരുതി സിയാസ് മാത്രം വാഗ്ദാനം ചെയ്യുന്ന മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ബ്രാൻഡിന് ഇത്തവണ ശോഭിക്കാനായില്ല. സിയാസ് വിൽപ്പന 2020 സെപ്റ്റംബറിൽ 1,534 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസം 1,715 യൂണിറ്റായിരുന്നു ഇത്. 10 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നത്.

മാരുതിയുടെ യൂട്ടിലിറ്റി വെഹിക്കിൾ വിൽപ്പനയിൽ വിഭാഗത്തിൽ ജിപ്‌സി, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവ ഉൾപ്പെടുന്നു. 2020 സെപ്റ്റംബറിൽ വിൽപ്പന 23,699 യൂണിറ്റിലെത്തിയതിനാൽ ഈ വിഭാഗത്തിൽ 10 ശതമാനത്തിന്റെ നേട്ടം കൊയ്യാൻ കമ്പനിക്ക് സാധിച്ചു. 2019 സെപ്റ്റംബറിൽ ഈ വിഭാഗത്തിന്റെ വിൽപ്പന 21,526 യൂണിറ്റായിരുന്നു.
MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

2020 ഏപ്രിൽ മുതൽ ബിഎസ്-VI നടപ്പാക്കലിനെ തുടർന്ന് ഓമ്‌നിയെ വിപണിയിൽ നിന്നും പിനവലിച്ചതിനാൽ വാൻ വിഭാഗത്തിൽ ഇക്കോ മാത്രമേ മാരുതി ശ്രേണിയിലുള്ളൂ. ഈ വിഭാഗത്തിൽ 11,220 യൂണിറ്റ് വിൽപനയാണ് സ്വന്തമാക്കിയത്.


Click it and Unblock the Notifications








