2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 2021 നടത്തിപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

ജൂണ്‍ 30 -ന് അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 249 കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വരും മാസങ്ങളില്‍ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്ന പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 3,677 കോടി രൂപയുടെ അറ്റവില്‍പ്പനയും 249 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ ലാഭം 1,435.5 കോടി രൂപയായിരുന്നു.

MOST READ: 2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

നിലവിലെ സാഹചര്യങ്ങള്‍ മറ്റ് ബ്രാന്‍ഡുകളെപ്പോലെ മാരുതിയെയും ബാധിച്ചുവെന്ന് വേണം പറയാന്‍. രാജ്യവ്യാപകമായി ലോക്ക്ഡൗണിനെ തുടര്‍ന്ന്, മെയ് മാസത്തില്‍ റീട്ടെയില്‍ വില്‍പ്പന വീണ്ടും ആരംഭിച്ചു.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

അതിനുശേഷം, വില്‍പ്പന അളവ് വര്‍ദ്ധിച്ചുവെങ്കിലും അത് പഴയ നിലയിലല്ല എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്പോഴിതാ 2020 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ്. കഴിഞ്ഞ മാസം 1.3 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

MOST READ: പുതുതലമുറ i20-യില്‍ പ്രീമിയം മ്യൂസിക് സിസ്റ്റം സമ്മാനിക്കാനൊരുങ്ങി ഹ്യുണ്ടായി

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

2020 ജൂലൈ മാസത്തില്‍ 1,08,064 യൂണിറ്റുകളുടെ വില്‍പ്പന നേടി. 2020 ജൂണിനെ അപേക്ഷിച്ച് 88.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 1.1 ശതമാനം ഇടിവും രേഖപ്പെടുത്തി.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

ആഭ്യന്തര വില്‍പ്പന 1,00,000 യൂണിറ്റും ഒഇഎം വിതരണത്തില്‍ 1,307 യൂണിറ്റുമാണ് വിറ്റത്, 6,757 യൂണിറ്റ് കയറ്റുമതിയില്‍. അടുത്തിടെ, മാരുതി സുസുക്കി അതിന്റെ എസ്-സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നു. എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് വരും ആഴ്ചകളില്‍ വിപണിയില്‍ എത്തും.

MOST READ: ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചു. നേരിയ രീതിയില്‍ അപ്ഡേറ്റുചെയ്ത ഇഗ്‌നിസും, ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത നാളുകളിലായി വിപണിയില്‍ എത്തി.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ എസ്-പ്രസ്സോയും XL6 ഉം രംഗത്തെത്തി. 2018 -ന്റെ അവസാനത്തില്‍, ബ്രാന്‍ഡ് രണ്ടാം തലമുറ എര്‍ട്ടിഗയെ അവതരിപ്പിച്ചു. അതിനുശേഷം 2019 ജനുവരിയില്‍ മൂന്നാം തലമുറ വാഗണ്‍ആര്‍ എത്തി. ഇവരെല്ലാം വില്‍പ്പന കണക്കില്‍ വലിയ രീതിയില്‍ നേട്ടം കൈവരിക്കുന്നുണ്ടെന്നും ബ്രാന്‍ഡ് അവകാശപ്പെട്ടു.

MOST READ: അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

ആള്‍ട്ടോയും എസ്-പ്രസ്സോയും ചേര്‍ന്ന് 17,258 യൂണിറ്റുകള്‍ എന്ന റെക്കോഡ് വില്‍പ്പന സമ്മാനിച്ചു. 49.1 ശതമാനമാണ് വളര്‍ച്ച. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ എസ് എന്നിവ 51,529 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 10.4 ശതമാനമാണ് വളര്‍ച്ച.

2020 ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി

സിയാസിന്റെ 1,303 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. ടൊയോട്ടയ്ക്ക് 1,307 യൂണിറ്റ് ബ്രാന്‍ഡ് വിതരണം ചെയ്തു. എര്‍ട്ടിഗ, വിറ്റാര ബ്രെസ, XL6 എന്നിവ ഉള്‍പ്പെടുന്ന യുവി ശ്രേണിയില്‍ 26.3 ശതമാനം (19,177 യൂണിറ്റുകള്‍) വളര്‍ച്ച കൈവരിച്ചു. ഈക്കോയുടെ 8,501 യുണിറ്റുകള്‍ കഴിഞ്ഞ മാസം ബ്രാന്‍ഡ് നിരത്തിലെത്തിട്ടു.

Most Read Articles

Malayalam
English summary
Maruti Suzuki Sold 1.08 Lakh Cars In July 2020. Read in Malayalam.
Story first published: Sunday, August 2, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X