പുതുതലമുറ i20-യില്‍ പ്രീമിയം മ്യൂസിക് സിസ്റ്റം സമ്മാനിക്കാനൊരുങ്ങി ഹ്യുണ്ടായി
പുതുതലമുറ i20-യുടെ അരങ്ങേറ്റം അധികം വൈകാതെ ഉണ്ടാകുമെന്ന് കൊറിയന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനോടകം തന്നെ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു.

2020 ഒക്ടോബറില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. വാഹനത്തിന്റെ ഫീച്ചറുകളും സവിശേതകളും സംബന്ധിച്ച് നിരവധി വിവരങ്ങള്‍ പുറത്തുവന്നെങ്കിലും മ്യൂസിക് സിസ്റ്റം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

ഉയര്‍ന്ന വകഭേദങ്ങളില്‍ ബോസ് സൗണ്ട് സിസ്റ്റം ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തില്‍, ഈ 8 സ്പീക്കര്‍ സംഗീത സംവിധാനത്തോടെയാണ് പുതിയ i20 വരുന്നത്.
MOST READ: ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

മെച്ചപ്പെടുത്തിയ ഓഡിയോ അനുഭവത്തിനായി മുന്നിലെ ഡോറുകളില്‍ സൂപ്പര്‍ 65 സ്പീക്കറുകളും ഇന്‍സ്റ്റാള്‍ ചെയ്യും. അത് സമാനതകളില്ലാത്ത ഓഡിയോ നിലവാരം സമ്മാനിക്കുമെന്നും, ഇത് സെഗ്മെന്റിലെ ഏറ്റവും മികച്ചതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔഡി, മെര്‍സിഡീസ് ബെന്‍സ് എന്നിവയില്‍ നിന്നുള്ള ചില പ്രീമിയം മോഡലുകളിലും ഇതേ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. സിസ്റ്റം ഇന്ത്യന്‍ i20 -യില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ഹോട്ട് ഹാച്ച് അതിന്റെ ശ്രേണിയിലെ ഏറ്റവും മികച്ച ശബ്ദ സംവിധാനങ്ങളിലൊന്നായി ഇറങ്ങും. 2020 ക്രെറ്റയില്‍ പ്രീമിയം ബോസ് സംഗീത സംവിധാനവും ഉള്‍ക്കൊള്ളുന്നു.
MOST READ: മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.

സ്‌പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്. പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്.
MOST READ: ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.
MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ i20 വിപണിയില്‍ എത്തുക. വെന്യുവിനും ക്രെറ്റയ്ക്കും പിന്നാലെ ഹ്യുണ്ടായി നിരയില്‍ നിന്നും കണക്റ്റഡ് കാര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പുതുതലമുറ i20. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും കാറിനുള്ളില്‍ ലഭ്യമാക്കും.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








