അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎമ്മിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളായിരുന്നു ഡ്യൂക്ക് 200. കൂടാതെ ആഭ്യന്തര വിപണിയിൽ ബ്രാൻഡിന് അടിത്തറ പാകിയതും ഈ നേക്കഡ് സ്പോർട്‌സ് ബൈക്ക് തന്നെയാണ്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

വളരെക്കാലം വിപണിയിൽ മാറ്റമില്ലാതെ തുടർന്ന ഡ്യൂക്ക് 200 പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിനുശേഷം അടിമുടി മാറ്റവുമായാണ് എത്തിയത്. ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ വളരെ ജനപ്രിയമായ 250 ഡ്യൂക്കിന് സമാനമായ രൂപവുമായെത്തിയ 200 സിസി മോഡൽ ഇന്ന് കൂടുതൽ ആകർഷകമായ ഓഫറാണ്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഇന്ത്യയ്ക്ക് സമാനമായി മറ്റ് ചില ഏഷ്യൻ വിപണികളിലും കെടിഎം ഡ്യൂക്ക് 200 ജനപ്രിയമാണ്. അതിന്റെ ഫലമായി ഡ്യൂക്കിന്റെ സാന്നിധ്യം അമേരിക്കൻ വിപണിയും അറിയിക്കാൻ പോവുകയാണ് ഓസ്ട്രിയൻ ബ്രാൻഡ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

വലിയ ഡിസ്‌പ്ലേസ്‌മെന്റ്, ബർ‌ലി-ലുക്കിംഗ് മോട്ടോർ‌സൈക്കിളുകളെ ഇഷ്ടപ്പെടുന്ന അമേരിക്കൻ ഉപഭോക്താക്കളെ 200 ഡ്യൂക്ക് എങ്ങനെ ആകർഷിക്കും എന്ന കാര്യം കണ്ടറിയണം. എന്നിരുന്നാലും സമീപകാലത്ത് ചെറുതും കൂടുതൽ താങ്ങാനാവുന്നതുമായ മോട്ടോർസൈക്കിളുകളുടെ ആവശ്യം വർധിച്ചത് കെടിഎമ്മിന് ആശ്വാസമാണ്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഇവിടെയാണ് കുറഞ്ഞ സീറ്റ് ഉയരം, ഭാരം കുറഞ്ഞതും അമേരിക്കൻ നിലവാരമനുസരിച്ച് ഒരു ചെറിയ എഞ്ചിൻ എന്നിവയുമായി 200 ഡ്യൂക്ക് യോജിക്കുന്നത്. കൂടാതെ ഇതിന്റെ വില 4000 ഡോളർ ഏകദേശം 2.99 ലക്ഷം രൂപ ആയിരിക്കും യുഎസിൽ. ഇത് 390 ഡ്യൂക്കിനേക്കാൾ 1500 ഡോളർ വിലകുറഞ്ഞതാക്കും.

MOST READ: 2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഇന്ത്യയിൽ കെടിഎം 200 ഡ്യൂക്കിന്റെ ബിഎസ്-VI മോഡൽ ഈ വർഷം ജനുവരിയിലാണ് അരങ്ങേറ്റം കുറിച്ചത്. 250 ഡ്യൂക്കിന് സമാനമായ സ്റ്റൈലിംഗ് ഇതിന് ലഭിച്ചതോടെ കൂടുതൽ ഷാർപ്പ് ബോഡി പാനലുകളാണ് മോട്ടോർസൈക്കിളിന് ലഭിച്ചിരിക്കുന്നത്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ചാസി ഇപ്പോൾ സ്പ്ലിറ്റ്-ടൈപ്പ് ആണ് എന്നതും സ്വാഗതാർഹമാണ്. 199 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിനെ ശക്തിപ്പെടുത്തുന്നത്. ഇത് 24.6 bhp കരുത്തിൽ 19.2 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

MOST READ: സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഇലക്ട്രിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബിഎസ്-VI കെടിഎം ഡ്യൂക്ക് 200 തെരഞ്ഞെടുക്കാൻ സാധഇക്കും. 1.77 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

ഡ്യൂക്ക് 250 മോഡലിന് സമാനമായ ശൈലി മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ 200 മോഡലിൽ നിന്നും വ്യത്യസ്തമാകാൻ എൽഇഡി ഹെഡ്‌ലാമ്പുകൾ സ്വീകരിച്ചിരിക്കുകയാണ് കെടിഎമ്മിന്റെ ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ താരമായ ഡ്യൂക്ക് 250. ഇതോടെ ബൈക്കിന്റെ വിലയിലും ചെറിയ വർധനവ് ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
New KTM 200 Duke To Be Launched In The US Soon. Read in Malayalam
Story first published: Saturday, August 1, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X