പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ശ്രേണിയില്‍ മാരുതിയുടെ പ്രധാന ആയുധമാണ് വിറ്റാര ബ്രെസ. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

റിപ്പോര്‍ട്ട് അനുസരിച്ച് ബ്രെസയുടെ പുതിയ പതിപ്പിന് ഇതുവരെ 26,000 -ല്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചു. മുഖം മിനുക്കലിനെക്കാള്‍ പുതിയ പതിപ്പിലെ പ്രധാന മാറ്റം എഞ്ചിന്‍ നവീകരണമാണ്.

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പുതിയ പതിപ്പില്‍ ലഭ്യമാകും.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

ഓട്ടോമാറ്റിക് പതിപ്പിനൊപ്പം സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം മാനുവല്‍ പതിപ്പിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും. ഈ ടെക്നോളജി കൂടി ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ മൈലേജില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

സിയാസ്, എര്‍ട്ടിഗ, XL6, ബലേനോ, എസ്-ക്രോസ് എന്നിവയിലും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള മത്സരം ശക്തമായതോടെയാണ് മാനുവല്‍ വകഭേദങ്ങള്‍ക്കും ഹൈബ്രിഡ് സംവിധാനം മാരുതി നല്‍കുന്നത്.

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. നാല് വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ള ബ്രെസ വിപണിയില്‍ എത്തിയിട്ട്.

MOST READ: ഇല‌ക്‌ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് നിസാൻ ആര്യ, ആദ്യ ടീസർ ചിത്രം പുറത്ത്

പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

നിലവില്‍ ഇതുവരെ വാഹനത്തിന്റെ 500,000 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചെന്നും കമ്പനി അറിയിച്ചു. 7.34 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ എക്സ്ഷോറൂം വില.

Article Published On: Friday, June 26, 2020, 20:25 [IST]
English summary
Maruti Suzuki Vitara Brezza Registers 26,000 Bookings. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X